പീഡിയാട്രിക് ഗാസ്ട്രോ എന്ററോളജി വിദഗ്ധരുടെ ദേശീയ സമ്മേളനം ഇന്ന്
Friday, September 19, 2014 12:45 AM IST
കൊച്ചി: പീഡിയാട്രിക് ഗാസ്ട്രോ എന്ററോളജി വിദഗ്ധരുടെ ദേശീയ സമ്മേളനത്തിനു ഇന്നു കലൂര്‍ ഐഎംഎ ഹാളില്‍ തുടക്കമാകും. സമ്മേളനത്തില്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. എന്‍ഡോസ്കോപ്പിയെക്കുറിച്ചുള്ള തല്‍സമയ ശില്പശാലയുമുണ്ടാകും വൈകുന്നേരം 7.30ന് നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്സ് നിയുക്ത ദേശീയ പ്രസിഡന്റ് ഡോ.എസ്. സച്ചിദാനന്ദ കമ്മത്ത് ഉദ്ഘാടനം ചെയ്യും. 21 വരെയാണു സമ്മേളനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.