സിപിഐ സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ കോട്ടയത്ത്
സിപിഐ സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ കോട്ടയത്ത്
Wednesday, October 1, 2014 12:42 AM IST
തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ കോട്ടയത്തു നടത്താന്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവില്‍ ധാരണയായി. ഇന്നു ചേരുന്ന സംസ്ഥാന കൌണ്‍സില്‍ ഇതു സംബന്ധിച്ചു തീരുമാനമെടുക്കും.

ഫെബ്രുവരിയില്‍ തന്നെയാണു സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനവും ചേരുന്നത്. അതിനാല്‍ സമ്മേളന തീയതിയെ സംബന്ധിച്ചു എക്സിക്യൂട്ടീവ് തീരുമാനമെടുത്തില്ല. തീയതിയെ സംബന്ധിച്ചു സംസ്ഥാന കൌണ്‍സില്‍ തീരുമാനമെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.