ശമ്പളപരിഷ്കരണ നടപടി ത്വരിതപ്പെടുത്തണമെന്ന്
Tuesday, October 21, 2014 12:38 AM IST
കോട്ടയം: സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്കരണ നടപടികള്‍ ത്വരിതപ്പെടുത്തണമെന്നു കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫ്രണ്ട്. ജീവനക്കാര്‍ക്കു കുടിശികയുള്ള ഏഴു ശതമാനം ക്ഷാമബത്ത എത്രയുംവേഗം അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് സി.ജെ. മാത്യൂസ് ശങ്കരത്തിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി വി.എം. മോഹനന്‍ പിള്ള, ജി. രാധാകൃഷ്ണന്‍, ജയിംസ് ജോസഫ്, സാബു ജോണ്‍, പി.കെ. മാത്യു എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.