അധ്യാപകര്‍ക്കു കേന്ദ്രപാരിറ്റി നല്‍കാന്‍ ശ്രമിക്കും: ചെന്നിത്തല
അധ്യാപകര്‍ക്കു കേന്ദ്രപാരിറ്റി നല്‍കാന്‍ ശ്രമിക്കും: ചെന്നിത്തല
Sunday, February 1, 2015 12:12 AM IST
പാലക്കാട്: അധ്യാപക പാക്കേജില്‍ ഉള്‍പ്പെട്ടവരുടെ മുന്‍കാല ശമ്പളം, കേന്ദ്ര പാരിറ്റി, എകീകൃത പ്രമോഷന്‍ സമ്പ്രദായം എന്നിവ ഉള്‍പ്പെടെ പിജിടിഎ ഉന്നയിച്ച ആവശ്യങ്ങളില്‍ ശക്തമായി ഇടപെട്ട് വേണ്ടതു ചെയ്യാമെന്നു പ്രൈവറ്റ് സ്കൂള്‍ ഗ്രാജുവേറ്റ് ടീച്ചേഴ്സ് അസോസിയേഷന്റെ 54-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

പ്രസിഡന്റ് സിബി ആന്റണി തെക്കേടത്തിന്റെ അധ്യക്ഷതയില്‍ പാലക്കാട് കൂടിയ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സുധീര്‍ ചന്ദ്രന്‍ സംഘടനാ റിപ്പോര്‍ട്ടും സല്‍മോന്‍ സി. കുര്യന്‍ പ്രമേയങ്ങളും അവതരിപ്പിച്ചു. മുന്‍ എംപി വി.എസ്. വിജയരാഘവന്‍ മുഖ്യപ്രഭാഷണവും മോണ്‍. ജോസഫ് ചിറ്റിലപ്പള്ളി (വികാരി ജനറാള്‍ പാലക്കാട് രൂപത) അനുഗൃഹ പ്രഭാഷണവും നടത്തി. ആനിക്കോട് എജെബി സ്കൂള്‍ മാനേജര്‍ പി.എസ്. ശശികുമാറിനു സുവനീര്‍ നല്‍കി മോണ്‍. ജോസഫ് ചിറ്റിലപ്പള്ളി സുവനീര്‍ പ്രകാശനം നടത്തി. മുന്‍ എംഎല്‍എ കെ. കൃഷ്ണന്‍കുട്ടി, എം.സി. മമ്മദ് കോയ, കെ.സി. മാനവര്‍മ രാജ, ഡിസിസി പ്രസിഡന്റ് പി.വി. ബാലചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അധ്യാപക പ്രതിഭകളെ ആദരിക്കല്‍ സമ്മേളനം കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കെ. കമ്മു കാട്ടാതൊടി മുഖ്യപ്രഭാഷണം നടത്തി. യാത്രയയപ്പ് സമ്മേളനം ഡിസിസി പ്രസിഡന്റ് പി.വി. ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മുന്‍കാല നേതാക്കളുടെ സംഗമം ജേക്കബ് തോമസ് തെക്കേപുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സെമിനാര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ പി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഡോ. ജോബിന്‍ ചാമക്കാല വിഷയാവതരണം നടത്തി. വനിതാ സമ്മേളനം തൊടുപുഴ ബ്ളോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷാനി ബെന്നി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഫ്രാന്‍സിസ് ജോര്‍ജ് സ്വാഗതവും പാലക്കാട് ജില്ലാ പ്രസിഡന്റ് ഷഫീര്‍ കെ. നന്ദിയും പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.