മൂലമറ്റം സ്വിച്ച്യാര്‍ഡില്‍ വീണ്ടും സ്ഫോടനം
മൂലമറ്റം സ്വിച്ച്യാര്‍ഡില്‍ വീണ്ടും സ്ഫോടനം
Wednesday, April 29, 2015 12:20 AM IST
ജോയി കിഴക്കേല്‍

മൂലമറ്റം: മൂലമറ്റം പവര്‍ ഹൌസിലെ സ്വിച്ച് യാര്‍ഡില്‍ വീണ്ടും വന്‍ പൊട്ടിത്തെറി. പവര്‍ ഹൌസിലെ മൂന്നാം നമ്പര്‍ ജനറേറ്ററിന്റെ ഭാഗമായ സര്‍ക്യൂട്ട് ബ്രേക്കര്‍ ഇന്നലെ പൊട്ടിത്തെറിച്ചു. ഉച്ചയ്ക്ക് 12.20 ഓടെയായിരുന്നു വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്.

കിലോമീറ്ററുകള്‍ അകലെ വരെ സ്ഫോടനശബ്ദം കേള്‍ക്കാമായിരുന്നു. സമീപ മുള്ള വീടുകള്‍ കുലുങ്ങി. സര്‍ക്യൂട്ട് ബ്രേക്കറിന്റെ അവശിഷ്ടങ്ങള്‍ തെറിച്ചുവീണ് സമീപത്തുള്ള ട്രാന്‍സ്ഫോമറുകള്‍, പ്രൊട്ടക്ഷന്‍ ട്രാന്‍സ്ഫോമറുകള്‍, മറ്റു യന്ത്രഭാഗങ്ങള്‍ എന്നിവയ്ക്ക് തകരാര്‍ സംഭവിച്ചു. സ്വിച്ച് യാര്‍ഡിനു കാവല്‍നില്‍ക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ റൂമിനു സമീപ ത്തുവരെ അവശിഷ്ടങ്ങള്‍ പതിച്ചു. വന്‍ പുകപടലവുമുണ്ടായി. സംഭവത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ഭാഗികമായ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി.

പൊട്ടിത്തെറി നടന്നയുടന്‍ കെഎസ്ഇബിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി. മൂലമറ്റം ഫയര്‍സ്റേഷനില്‍നിന്നും ഫയര്‍ എന്‍ജിനുകളും എത്തി. പൊട്ടിത്തെറിയെത്തുടര്‍ന്ന് പള്ളം, തൃശൂര്‍, കളമശേരി, ഉദുമല്‍പേട്ട, മൈസൂര്‍ തുടങ്ങി എല്ലാ സ്ഥലങ്ങളിലേക്കുമുള്ള 220 കെ.വി. ലൈനുകള്‍ നിശ്ചലമായി. പവര്‍ഹൌസിലെ ആറ് ജനറേറ്ററുകളുടേയും പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ഇവയുടെ പ്രവര്‍ത്തനം ഭാഗികമായി രാത്രി യോടെ പുനരാരംഭിക്കാനുള്ള നട പടി സ്വീകരിക്കുമെന്നു വൈദ്യുതിബോര്‍ഡ് അധികൃതര്‍ പറഞ്ഞു.


പൊട്ടിത്തെറിക്കു കാരണം അമിത ലോഡും യന്ത്രഭാഗങ്ങളുടെ കാലപ്പഴക്കവും ആണെന്നാണു പ്രാഥമിക വിലയിരുത്തല്‍. ശക്തമായ വേനല്‍മഴയില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് മൂലമറ്റത്ത് കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിച്ച് പുറത്തേ ക്ക് ഉയര്‍ന്ന നിരക്കില്‍ മറിച്ചുവില്‍ക്കുകയായിരുന്നു. വൈകുന്നേരം പീക്ക് ലോഡ് സമയത്തെ വര്‍ധിച്ച ആവശ്യം കണക്കിലെടുത്ത് രണ്ടുമണിക്കൂര്‍ നേരത്തേക്ക് പുറത്തുനിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങുകയും ചെയ്തിരുന്നു.

സെന്‍ട്രല്‍ പവര്‍ റിസേര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടിലെ വിദഗ്ധരുടെ പഠനത്തിന്റെ അടിസ്ഥാനത്തില്‍, കാലഹരണപ്പെട്ട യന്ത്രഭാഗങ്ങള്‍ മാറ്റിസ്ഥാപിക്കുമെന്നും കൂടുതല്‍ ഓപ്പറേറ്റര്‍മാരെ നിയമിക്കുമെന്നുമുള്ള വാഗ്ദാനം പാഴ്വാക്കായത് വിന യായി. സ്വിച്ച് യാര്‍ഡില്‍ സുരക്ഷാ ഓഡിറ്റ് സ്ക്വാഡിനെ വിന്യസിക്കാനും നടപടി സ്വീകരിച്ചില്ല.

കെഎസ്ഇബി ഇന്‍സ്പെക്ടറേറ്റിലെ വിജിലന്‍സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കെഎസ്ഇ ബോര്‍ഡ് മെംബര്‍ ബാബുരാജിന്റെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടത്തും. തിരുവനന്തപുരത്തുനിന്ന് ഉന്നതതല സംഘ വും മൂലമറ്റത്തെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.