നുണ പരിശോധന: നിയമപോരാട്ടം നടത്തുമെന്നു യൂത്ത്ഫ്രണ്ട്-എം
Friday, May 29, 2015 10:44 PM IST
കോട്ടയം: കേസുകളില്‍ അതീവരഹസ്യ സ്വഭാവമുള്ള തെളിവുകള്‍ പുറത്തുവിടരുതെന്ന സുപ്രീംകോടതിയുടെ ഉത്തരവിനെ മറികടന്നു നുണപരിശോധനാ റിപ്പോര്‍ട്ടു ചോര്‍ന്നതു ഗുരുതരമായ കൃത്യവിലോപമാണെന്നും അതിനെതിരേ നിയമപോരാട്ടം നടത്തുമെന്നും യൂത്ത്ഫ്രണ്ട്-എം സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രിന്‍സ് ലൂക്കോസ്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു പുകമറ സൃഷ്ടിക്കാനാണു ശ്രമം നടക്കുന്നത്.

റിപ്പോര്‍ട്ട് ചോര്‍ത്തി ക്കൊടുക്കാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നു കേരള യൂത്ത്ഫ്രണ്ട്-എം ആവശ്യപ്പെട്ടു. വ്യക്തിയുടെ അവകാശമായ റൈറ്റ് ടു റെപ്യൂട്ടേഷന്‍, റൈറ്റ് ടു പ്രൈവസി എന്നിവയുടെ നഗ്നമായ ലംഘനമാണു നടക്കുന്നത്.


അന്വേഷണം നടത്തി കുറ്റക്കാരനാണോയെന്നു കണ്െടത്തുന്നതിനു പകരം മുന്‍വിധിയോടെ ധനമന്ത്രിയെ കുറ്റക്കാരനാക്കി അന്വേഷണം നടത്തുന്ന സാഹചര്യമാണ് ഉള്ളത്. സുപ്രീംകോടതി നുണപരിശോധനയ്ക്കു ശാസ്ത്രീയ അടിത്തറയില്ലെന്നു പറഞ്ഞിട്ടും തത്പര സാക്ഷിയുടെ നുണപരിശോധന യുടെ മറപിടിച്ചു ധനമന്ത്രിയെ കുറ്റക്കാരനാക്കാനുള്ള ശ്രമം ഗൂഢതന്ത്രത്തിന്റെ ഭാഗമാണെന്നും അഡ്വ. പ്രിന്‍സ് ലൂക്കോസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.