ഒന്നാം വര്‍ഷ ബിടെക്: എന്‍ആര്‍ഐ ക്വോട്ട അഡ്മിഷന്‍
Friday, May 29, 2015 12:10 AM IST
തിരുവനന്തപുരം: തിരുവനന്തപുരം, പൂജപ്പുര എല്‍ബിഎസ് വനിതാ എന്‍ജിനിയറിംഗ് കോളജില്‍ 2015-16 അധ്യയന വര്‍ഷത്തില്‍ ബിടെക് കോഴ്സിന് എന്‍ആര്‍ഐ ക്വോട്ടയില്‍ അഡ്മിഷന് അപേക്ഷ ക്ഷണിച്ചു.

ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ്, അപ്ളൈഡ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, സിവില്‍ എന്‍ജിനിയറിംഗ് എന്നീ ബ്രാഞ്ചുകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.


അപേക്ഷാ ഫോം കോളജില്‍ നിന്നു 750 രൂപയ്ക്ക് നേരിട്ട് വാങ്ങാം. അപേക്ഷാഫോമിന്റെ മാതൃകയും, വിശദവിവരങ്ങളും കോളജ് വെബ്സൈറ്റായ ംംം.ഹയശെം.മര.ശില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ 30നു വൈകുന്നേരം നാലിനു മുന്‍പായി കോളജ് ഓഫീസില്‍ എത്തിക്കേണ്ടതാണ്.

പ്രവേശന പരീക്ഷയെഴുതാത്ത കുട്ടികള്‍ക്കും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് 0471-2349232, 0471-2343395 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.