വ്യാജ സിം കാര്‍ഡ് നിര്‍മിച്ചു തട്ടിപ്പ്: മൊബൈല്‍ കടയുടമയും ജീവനക്കാരനും പിടിയില്‍
Friday, July 3, 2015 1:34 AM IST
കൊച്ചി: വ്യാജ സിം കാര്‍ഡ് നിര്‍മിച്ചു വിദേശികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വിതരണം ചെയ്തു തട്ടിപ്പു നടത്തിയ മൊബൈല്‍ കടയുടമയും ജീവനക്കാരനും പോലീസ് പിടിയിലായി. എറണാകുളം തേവര ജംഗ്ഷനു സമീപം മൊബൈല്‍ കോര്‍ണര്‍ എന്ന സ്ഥാപനം നടത്തിവന്നിരുന്ന എറണാകുളം, തേവര ഡയമണ്ട് ടവറില്‍ താമസിക്കുന്ന ഫസല്‍ റഹ്മാന്‍ (41), ജീവനക്കാരനായ മലപ്പുറം പോത്തന്‍കോട് വീട്ടില്‍ സുഹൈല്‍ (20) എന്നിവരെയാണ് ഷാഡോ പോലീസും സൌത്ത് പോലീസും ചേര്‍ന്ന് അറസ്റ് ചെയ്തത്. മൊബൈല്‍ ഷോപ്പില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ആക്ടീവാക്കി വില്പനയ്ക്ക് വച്ചിരുന്ന നിരവധി സിം കാര്‍ഡുകള്‍ കണ്െടത്തി.

പ്രമുഖ മൊബൈല്‍ കമ്പനിയുടെ വിതരണക്കാരനായ ഫസല്‍ റഹ്മാന്‍ ആളുകളില്‍ നിന്നു സിം കാര്‍ഡുകള്‍ ആക്ടിവേഷനുവേണ്ടി വാങ്ങി സൂക്ഷിച്ചിരുന്ന ഐഡി പ്രൂഫും, ഫോട്ടോയും ഉപയോഗിച്ച് വ്യാജ അപേക്ഷാ ഫോം തയാറാക്കി വ്യാജ ഒപ്പിട്ടു കമ്പിനിക്ക് അയച്ചുകൊടുത്താണ് സിം കാര്‍ഡുകള്‍ ആക്ടിവേറ്റ് ചെയ്തിരുന്നത്. തിരിച്ചറിയല്‍ കാര്‍ഡിന്റെ ഉടമകള്‍ കടയില്‍ നിന്നും മറ്റു പല വിതരണ കേന്ദ്രങ്ങളില്‍ നിന്നും യഥാര്‍ഥ വിലയ്ക്ക് സിം വാങ്ങുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും ഫോട്ടോയും പ്രതികള്‍ കമ്പനിക്ക് അയച്ചുകൊടുക്കും. ഇവയുടെ കോപ്പികള്‍ കടയില്‍ സൂക്ഷിച്ച് വയ്ക്കുന്ന പ്രതികള്‍ പിന്നീട് വ്യാജ അപേക്ഷ ഫോം തയാറാക്കി യഥാര്‍ഥ ഉപഭോക്താക്കളില്‍ നിന്നു വാങ്ങി സൂക്ഷിച്ചിരുന്ന ഫോട്ടോയും, തിരിച്ചറിയല്‍ കാര്‍ഡുകളും ഉപയോഗിച്ച് സിം കാര്‍ഡുകള്‍ ആക്ടിവേറ്റ് ചെയ്ത് യാതൊരു രേഖകളും ഇല്ലാതെ വരുന്നവര്‍ക്ക് വില്‍ക്കുകയാണ് ചെയ്തിരുന്നത്. 1,300 രൂപ നിരക്കിലാണ് സിം കാര്‍ഡുകള്‍ വില്പന നടത്തിയിരുന്നത്.


നൂറുകണക്കിനു സിം കാര്‍ഡുകള്‍ ഇത്തരത്തില്‍ വിതരണം ചെയ്തതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കടയില്‍ നിന്ന് ഇത്തരത്തില്‍ കണ്െടടുത്ത വ്യാജ സിം കാര്‍ഡുകളില്‍ ഉള്ള തിരിച്ചറിയല്‍ കാര്‍ഡുകളുടെ ഉടമകള്‍ പോലീസ് സ്റേഷനിലെത്തി പരാതി നല്‍കിയിട്ടുണ്ട്. എറണാകുളം വിതരണ കേന്ദ്രങ്ങളില്‍ നിന്നു സിം വാങ്ങിയവര്‍ തങ്ങളുടെ ഐഡി പ്രൂഫ് ദുരുപയോഗം ചെയ്തതായി സംശയിക്കുന്നുവെങ്കില്‍ സിറ്റി പോലീസുമായി ബന്ധപ്പെടെണ്ടാതാണ് എന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. ഇത്തരം വ്യാജ സിം കാര്‍ഡുകള്‍ വിതരണം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചു.

കണ്െടടുത്ത വ്യാജ സിം കാര്‍ഡുകളുടെ, വ്യാജമായി നിര്‍മിച്ച രേഖകളും പോലീസ് കണ്െടടുത്തു. കട ഉടമയുടെ കരുവേലിപ്പടിയിലെ പ്രധാന ഓഫീസില്‍ നിന്നു വ്യാജ രേഖകള്‍ നിര്‍മിക്കാനുപയോഗിച്ച കംപ്യൂട്ടര്‍ സാമഗ്രികളും, സ്കാനര്‍, പ്രിന്റര്‍ തുടങ്ങിയ മറ്റ് അനുബന്ധ സാമഗ്രികളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട് .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.