കത്തോലിക്കാ കോണ്‍ഗ്രസിന്റെ മോചനയാത്രയ്ക്ക് ഇന്നു തുടക്കം
Saturday, August 1, 2015 12:34 AM IST
തിരുവനന്തപുരം/ ബന്തടുക്ക(കാസര്‍ഗോഡ്): കത്തോലിക്കാ കോ ണ്‍ഗ്രസ് കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന മോചനയാത്രയ്ക്ക് ഇന്നു തുടക്കം.

തെക്കന്‍മേഖലാ മോചനയാത്ര തിരുവനന്തപുരം ലൂര്‍ദ് ഫെറോനാ പള്ളി അങ്കണത്തില്‍നിന്നും വ ടക്കന്‍മേഖലാ യാത്ര ഇന്ന് ഉച്ചകഴിഞ്ഞു 3.30നു ബന്തടുക്കയില്‍നിന്ന് ആരംഭിക്കും. ഇന്നു വൈകുന്നേരം അഞ്ചിന് കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ തെക്കന്‍ മേഖല മോചനയാത്ര ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. മാണി പുതിയിടം മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡന്റ് വി.വി. അഗസ്റിന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന ഡയറക്ടര്‍ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, ലൂര്‍ദ്പള്ളി അസോസിയേറ്റ് വികാരി ഫാ. ജോര്‍ജ് മാന്തുരുത്തി, സംസ്ഥാന നേതാക്കളായ സൈബി അക്കര, ജോസുകുട്ടി മാടപ്പിള്ളി, സാജു അലക്സ്, സ്റീഫന്‍ ജോര്‍ജ്, വിവിധ രൂപതാ പ്രസിഡന്റുമാരായ ജോര്‍ജ് ജോസഫ് വാതപ്പള്ളി, സെബാസ്റ്യന്‍ വടശേരി, ജോയി മുപ്രാപ്പള്ളില്‍, ഐപ്പച്ചന്‍ തടിക്കാട്ട്, ജോര്‍ജ് കെ.സി, ജോമി ഡൊമിനിക്, രാജീവ് ജോസഫ്, പ്രഫ. ജോസുകുട്ടി ഒഴുകയില്‍, ജോസ് മുക്കം തുടങ്ങിയവര്‍ പ്രസംഗിക്കും.

തെക്കന്‍ മേഖലാ മോചനയാത്ര സംസ്ഥാന പ്രസിഡന്റ് വി.വി. അഗസ്റിന്‍ നയിക്കും. രണ്ടിന് ചങ്ങനാശേരി, മൂന്നിന് കോട്ടയം, നാലിന് പാലാ, അഞ്ചിന് കാഞ്ഞിരപ്പള്ളി, ആറിന് ഇടുക്കി, ഏഴിന് കോതമംഗലം എന്നീ രൂപതാ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും.

ഈ മാസം എട്ടിന് എറണാകുളം- അങ്കമാലി അതിരൂപതകളുടെ നേതൃത്വത്തില്‍ അങ്കമാലിയില്‍ വമ്പിച്ച സ്വീകരണം ഒരുക്കിയിട്ടുണ്ട്. തെക്കന്‍മേഖലയിലെ വിവിധ രൂപതാ കേന്ദ്രങ്ങളില്‍ നട ക്കുന്ന സ്വീകരണ സമ്മേളനങ്ങളില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലേക്കാട്ട്, ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, കുറിയാക്കോസ് മാര്‍ സേവേറിയോസ് തുടങ്ങിയവര്‍ പങ്കെടുക്കും.


വടക്കന്‍ മേഖലാ യാത്ര തലശേ രി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്രകമ്മിറ്റി ജനറല്‍ സെക്രട്ടറി അഡ്വ.ബിജു പറയന്നിലമാണ് വടക്കന്‍ മേഖലാ ജാഥ നയിക്കുന്നത്. ബന്തടുക്കയില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അതിരൂപ ത പ്രസിഡന്റ് ദേവസ്യ കൊങ്ങോല അധ്യക്ഷനായിരിക്കും. ഡയറക്ടര്‍ റവ.ഡോ. തോമസ് കൊച്ചുകരോട്ട് ആമുഖപ്രഭാഷണം നടത്തും. മോണ്‍ ജോര്‍ജ് എളൂക്കുന്നേല്‍, അഡ്വ.ടോണി ജോസഫ് പുഞ്ചക്കുന്നേല്‍, ഫാ. തോമസ് ആമക്കാട്ട്, ഫാ. ഷാജി വടക്കേത്തൊട്ടി, മാത്യു പൂഴിക്കാല, ജോണി തോമസ് വടക്കേക്കര, ബേബി പെരുമാലില്‍, ഫാ. മാത്യു ആലംകോട്ട്, ഡേവിസ് പുത്തൂര്‍, ഫാ. ആന്റണി തെക്കേമുറി, അഡ്വ. ഷീജ കാറുകുളം, ഫിലിപ്പ് കൊട്ടോടി, റോയി ആശാരികുന്നേല്‍ എന്നിവര്‍ പ്രസംഗിക്കും. ഫാ. മാണി മേല്‍വെട്ടം, ഫാ. മാത്യു വേങ്ങക്കുന്നേല്‍, ഫാ. ഷാജി മുകളേല്‍, ബാബു കദളിമറ്റം എന്നിവര്‍ സന്നിഹിതരായിരിക്കും. ഫാ. തോമസ് പൈമ്പള്ളില്‍ സ്വാഗതവും പീയൂസ് പറേടം നന്ദിയും പറയും.

കത്തോലിക്കാ കോണ്‍ഗ്രസ് പടുപ്പ് യൂണിറ്റ് പ്രസിഡന്റ് പി.ജെ. ചാക്കോ സമ്പൂര്‍ണ ഇടവകലിസ്റ് സമര്‍പ്പണം നടത്തും.

നാളെ രാവിലെ ഒമ്പതിനു ചെറുപുഴ, 11നു കരുവഞ്ചാല്‍, ഉച്ചയ്ക്ക് ഒന്നിനു ശ്രീകണ്ഠാപുരം, വൈകുന്നേരം മൂന്നിന് ഇരിട്ടി, 4.30നു പേരാവൂര്‍ (തൊണ്ടിയില്‍) എന്നിവിടങ്ങളില്‍ മോചനയാത്രയ്ക്കു സ്വീകരണം നല്‍കും.

മോചനയാത്ര മൂന്നിനു മാനന്തവാടി രൂപത, നാലിനു താമരശേരി രൂപത, അഞ്ചിനു പാലക്കാട് രൂപത, ആറിനു തൃശൂര്‍ അതിരൂപത, ഏഴിന് ഇരിങ്ങാലക്കുട രൂപത, എട്ടിന് എറണാകുളം-അങ്കമാലി അതിരൂപത എന്നിവിടങ്ങളില്‍ പര്യടനം നടത്തും.

രണ്ടു യാത്രകളും എട്ടിനു വൈകുന്നേരം നാലിന് അങ്കമാലി സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ ഗ്രൌ ണ്ടില്‍ റാലിയോടും പൊതുസമ്മേളനത്തോടും കൂടി സമാപിക്കും.
സമാപന സമ്മേളനം സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.