കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചു
Friday, August 28, 2015 1:39 AM IST
പാലാ: കളിക്കുന്നതിനിടെ കഴുത്തില്‍ ഷാള്‍ കുരുങ്ങി പെ ണ്‍കുട്ടി മരിച്ചു. ഇടനാട് മ ങ്കാമ്പ് ക്ഷേ ത്രത്തിന് സ മീപം താമസിക്കുന്ന തറപ്പേല്‍ പ ുല്‍പ്പക്കുന്നേല്‍ സിബിയുടെ മകള്‍ ആന്‍സ് മരിയ (10) ആണ് മരിച്ചത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് അപകടമുണ്ടായത്.

ബിഷപ് ഹൌസിലെ ജീവനക്കാരനായ സിബി ജോലിക്കും കുട്ടിയുടെ അമ്മ മഞ്ജു വള്ളിച്ചിറ നിര്‍മ്മിതി കേന്ദ്രത്തിലെ പൂച്ചട്ടി നിര്‍മ്മാണ ക്ളാസില്‍ പങ്കെടുക്കാനുമായി പോയ സമയത്താണ് കുട്ടി അപകടത്തില്‍പ്പെട്ടത്. ഇളയ സഹോദരനും മഞ്ജുവിനൊപ്പം പോയിരുന്നു. ഇവര്‍ തിരികെയെത്തിയപ്പോഴാണ് കഴുത്തില്‍ ഷാള്‍ കുരുങ്ങിയ നിലയില്‍ ആന്‍സിനെ കണ്ടത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.


സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് വള്ളിച്ചിറ പൈങ്ങുളം സെന്റ് മേരീസ് പള്ളി യില്‍. മഞ്ജു ചേര്‍പ്പുങ്കല്‍ ചാവേലില്‍ കുടുംബാംഗമാണ്. ഇടനാട് എസ്വിഎന്‍എസ്എസ് ഹൈസ്കൂളിലെ വ ിദ്യാര്‍ഥിനിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.