മുഖ്യമന്ത്രിയും സര്‍ക്കാരും വര്‍ഗീയശക്തികളെ സംരക്ഷിക്കുന്നു: പിണറായി
മുഖ്യമന്ത്രിയും സര്‍ക്കാരും വര്‍ഗീയശക്തികളെ  സംരക്ഷിക്കുന്നു: പിണറായി
Sunday, August 30, 2015 12:50 AM IST
കണ്ണൂര്‍: വര്‍ഗീയ ശക്തികള്‍ക്കു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും യുഡിഎഫ് സര്‍ക്കാരും പിന്തുണയും സംരക്ഷണവും നല്‍കുകയാണെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ആര്‍എസ്എസുമായി അവിശുദ്ധ കൂട്ടുകെട്ട് മുഖ്യമന്ത്രിയും സര്‍ക്കാരും പുലര്‍ത്തുന്നുണ്ട്.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇത്തരം ഒരു അവിശുദ്ധ കൂട്ടുകെട്ടെന്നും പിണറായി വിജയന്‍ ആരോപിച്ചു. കണ്ണൂരില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് അധികാരത്തിലേറിയതു മുതല്‍ ഇതുവരെയായി 17 പാര്‍ട്ടിപ്രവര്‍ത്തകരെ ആര്‍്എസ്എസ് കൊലപ്പെടുത്തി. യുഡിഎഫ് ഭരണത്തില്‍ ആകെ 28 പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊലക്കത്തിക്കിരയായിട്ടുണ്െടന്നും പിണറായി പറഞ്ഞു. ഏറ്റവും ക്രൂരമായ രീതിയില്‍ പ്രത്യേക ആയുധങ്ങള്‍ ഉപയോഗിച്ചു നരഹത്യ നടത്തുന്ന ഒരു സംഘമാണ് ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നത്.


ആര്‍എസ്എസ്-ബിജെപി കക്ഷികളുമായി രഹസ്യസഖ്യമുണ്ടാക്കിയിരിക്കുകയാണു കോണ്‍ഗ്രസും യുഡിഎഫുമെന്നും പിണറായി കുറ്റപ്പെടുത്തി. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനും പിണറായിക്കൊപ്പം പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.