സഞ്ജയ് വിജയകുമാര്‍ ഭരണസമിതിയംഗം
സഞ്ജയ് വിജയകുമാര്‍ ഭരണസമിതിയംഗം
Tuesday, February 9, 2016 12:37 AM IST
കൊച്ചി: യുഎസ്-ഇന്ത്യ സയന്‍സ് ആന്‍ഡ് ടെക്നോളജി എന്‍ഡോവ്മെന്റ് ഫണ്ടിന്റെ (യുഎസ്ഐഎസ്ടിഎഫ്) രാജ്യാന്തര ഭരണസമിതി അംഗമായി സ്റാര്‍ട്ടപ് വില്ലേജ് ചെയര്‍മാന്‍ സഞ്ജയ് വിജയകുമാറിനെ കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി പ്രഫ. അശുതോഷ് ശര്‍മയാണ് നാമനിര്‍ദേശ വിവരം അറിയിച്ചത്. ശാസ്ത്ര സാങ്കേതിക വിജ്ഞാനത്തിലൂടെ സാങ്കേതിക സംരംഭങ്ങളും നൂതനമായ കണ്ടുപിടിത്തങ്ങളും പ്രോത്സാഹിപ്പിക്കാനുദ്ദേശിച്ചാണു യുഎസ്ഐഎസ്ടിഎഫിനു രൂപം നല്‍കിയിട്ടുള്ളത്. ഇന്‍ഡോ-യുഎസ് സയന്‍സ് ആന്‍ഡ് ടെക്നോളജി ഫോറത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം ഇന്ത്യയും അമേരിക്കയും ചേര്‍ന്നാണ് രൂപീകരിച്ചിരിക്കുന്നത്. നാമനിര്‍ദേശം വലിയ ബഹുമതിയാണെന്ന് സഞ്ജയ് വിജയകുമാര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.