ഷാജുവിന്റെ ജാതി സംബന്ധിച്ച പരാതികൾ കിർത്താഡ്സ് പരിശോധിക്കണം
Friday, April 29, 2016 1:11 PM IST
കൊച്ചി: അടൂരിലെ യുഡിഎഫ് സ്‌ഥാനാർഥി കെ.കെ. ഷാജുവിന്റെ ജാതി സംബന്ധിച്ച പരാതികൾ പട്ടിക ജാതി, പട്ടിക വർഗങ്ങളുടെ ഗവേഷണത്തിനും പരിശീലനത്തിലും വികസന പഠനങ്ങൾക്കുമായുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് (കിർത്താഡ്സ്) പരിശോധിക്കണമെന്നു ഹൈക്കോടതി നിർദേശിച്ചു. സംവരണ മണ്ഡലമായ അടൂരിൽ തെറ്റായ ജാതി സർട്ടിഫിക്കറ്റിന്റെ ആനുകൂല്യത്തിലാണു ഷാജു മത്സരിക്കുന്നതെന്ന് ആരോപിച്ച് അടൂർ സ്വദേശി പി.വി. ശിവദാസൻ നൽകിയ ഹർജിയിൽ ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖാണ് ഈ നിർദേശം നൽകിയത്.


സംവരണ വിഭാഗത്തിലുൾപ്പെട്ട മണ്ണാൻ സമുദായാംഗമാണ ഷാജുവെന്നും അദ്ദേഹത്തിന്റെ എസ്എസ്എൽസി രേഖകളിൽ മറ്റൊരു സമുദായാംഗമാണെന്നാണു കാണിച്ചിട്ടുള്ളതെന്നും ഹർജിക്കാർ ആരോപിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.