നരേന്ദ്ര മോദിയും അമിത് ഷായും നാളെ കേരളത്തിൽ
നരേന്ദ്ര മോദിയും അമിത് ഷായും നാളെ കേരളത്തിൽ
Wednesday, May 4, 2016 12:49 PM IST
തിരുവനന്തപുരം: തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും. മൂന്നു ദിവസം സംസ്‌ഥാനത്തുള്ള അദ്ദേഹം അഞ്ച് റാലികളിൽ പങ്കെടുക്കും.

നാളെ ഉച്ചകഴിഞ്ഞു രണ്ടിനു പാലക്കാട് വലിയകോട്ട മൈതാനത്താണ് ആദ്യ പരിപാടി. എട്ടിനു മുന്നു പരിപാടികളാണുള്ളത്. രാവിലെ 9.30 ന് കാസർഗോഡ് മുനിസിപ്പൽ മൈതാനത്തും ഉച്ചയ്ക്ക് 12.45ന് എടത്വ ലൂർദ് മാതാ സ്കൂൾ ഗ്രൗണ്ടിലും വൈകുന്നേരം 6.40ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലും മോദി പ്രസംഗിക്കും.
11 ന് വൈകുന്നേരം 7.35ന് തൃപ്പുണിത്തുറ പുതിയകാവ് മൈതാനത്താണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലി.


ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും നാളെ സംസ്‌ഥാനത്തെത്തും. നാല് തെരഞ്ഞെടുപ്പ് റാലികളിൽ അമിത് ഷാ പങ്കെടുക്കും. രാവിലെ 11 നു റാന്നി മണ്ഡലത്തിലാണ് ആദ്യ റാലി.

2.30 ന് കാഞ്ഞിരപ്പള്ളി മണ്ഡലത്തിന്റെ പരിപാടി മണിമല പഞ്ചായത്ത് ഗ്രൗണ്ടിൽ നടക്കും. നാലിനു വഴികുളങ്ങരയിൽ പറവൂർ മണ്ഡലത്തിന്റെ പരിപാടിയിലും 5.30 ന് ആലുവ സെന്റ് മേരീസ് ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ ആലുവ മണ്ഡലത്തിന്റെ പരിപാടിയിലും അമിത് ഷാ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.