എറണാകുളം സെന്റ് ആൽബർട്സ് കോളജിനു സ്വയംഭരണ പദവി
Monday, May 23, 2016 1:07 PM IST
കൊച്ചി: ഉന്നത വിദ്യാഭ്യാസരംഗത്ത് ഏഴു ദശകങ്ങൾക്കപ്പുറം സേവനപാരമ്പര്യവുമുള്ള എറണാകുളം സെന്റ് ആൽബർട്സ് കോളജിനു യുജിസിയുടെ സ്വയംഭരണ പദവി ലഭിച്ചു. പുതിയ സ്വയം ഭരണ സംവിധാനം 2016–2017 അധ്യയന വർഷം മുതൽ ആരംഭിക്കും. യുജിസി കേരള ഹയർ എഡ്യൂക്കേഷൻ ഡിപ്പാർട്ടുമെന്റ്, മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി എന്നീ സ്‌ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ഘട്ടം ഘട്ടമായ പരിശോധനയ്ക്കുശേഷമാണ് കോളജിന് സ്വയം ഭരണപദവി ലഭിച്ചത്. തുടർച്ചയായി നാക് അക്രെഡിറ്റേഷനിൽ ഏറ്റവും ഉയർന്ന ഗ്രേഡ്, ഡിബിറ്റിയിൽ നിന്നുള്ള സ്റ്റാർ കോളജ് പദവി, ഡിഎസ്റ്റിയുടെ ഫിസ്റ്റ് അവാർഡ്, കൺസർവേറ്റീവ് ബയോളജിയിലെ ഗവേഷണത്തിൽ ലോക റാങ്കിംഗിൽ എട്ടാം സ്‌ഥാനം, ഭാരതത്തിലെ ഏറ്റവും മികച്ച 50 ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ഉന്നത റാങ്കിംഗ് തുടങ്ങിയ അനവധി നേട്ടങ്ങൾ കൈവരിക്കാൻ കോളജിന് സാധിച്ചതായും അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.


ഈ വർഷം കടലാസുകളുടെ ഉപയോഗം പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള ഗ്രീൻ അഡ്മിഷൻ സമ്പ്രദായമാണ് ഒരുക്കിയിട്ടുള്ളത്. ബിരുദ ബിരുദാനന്തര ബിരുദപ്രവേശനത്തെ സംബന്ധിച്ച വിശദ വിവരങ്ങൾക്ക് <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ംംം.മഹയലൃേെ.മര.ശി എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.