വി.എസുമായി കൂടിയോലോചിച്ചു വി.എസിന്റെ പദവി തീരുമാനിക്കും
വി.എസുമായി കൂടിയോലോചിച്ചു  വി.എസിന്റെ പദവി തീരുമാനിക്കും
Tuesday, May 31, 2016 12:52 PM IST
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന് കാബിനറ്റ് റാങ്കോടെയുള്ള പദവി നൽകുന്ന കാര്യത്തിൽ വി.എസുമായി ആലോചിച്ച് തീരുമാനമെടുക്കും. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ് ചുമതലപ്പെടുത്തി.

ഇതുസംബന്ധിച്ച് പോളിറ്റ് ബ്യൂറോ നിർദേശം സെക്രട്ടേറിയറ്റിൽ റിപ്പോർട്ട് ചെയ്തു. കാബിനറ്റ് പദവിയിൽ വി.എസിനു സ്വതന്ത്ര പദവി നൽകണമെന്നായിരുന്നു പിബിയുടെ തീരുമാനം. എന്നാൽ, തീരുമാനമെടുക്കുന്നതിനു മുമ്പായി നിയമോപദേശം തേടണമെന്നും നിർദേശിച്ചിരുന്നു. വി.എസുമായി കൂടിയാലോചിച്ചു ധാരണയിലെത്തിയ ശേഷം മന്ത്രിസഭ ഇക്കാര്യത്തിൽ തീരുമാനമെടുക്കും.


അഡ്വക്കറ്റ് ജനറൽ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് തുടങ്ങിയ തസ്തികകളിലേക്കു നിയമനം നടത്തുന്ന കാര്യവും സെക്രട്ടേറിയറ്റിൽ ചർച്ച ചെയ്തു. ഇക്കാര്യത്തിൽ ഘടകകക്ഷികളുമായി കൂടി ചർച്ച ചെയ്ത ശേഷം തീരുമാനമെടുക്കാൻ സെക്രട്ടേറിയറ്റിൽ ധാരണയായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.