മന്ത്രിസഭാ തീരുമാനം പരസ്യപ്പെടുത്താൻ ഉത്തരവ്
Saturday, July 23, 2016 1:41 PM IST
തിരുവനന്തപുരം: മന്ത്രിസഭായോഗ തീരുമാനങ്ങൾ സർക്കാർ ഉത്തരവാകുന്ന മുറയ്ക്കു പ്രസിദ്ധപ്പെടുത്തണമെന്നു ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് ഉത്തരവിറക്കി. കഴിയുമെങ്കിൽ ആ ദിവസം തന്നെ ഉത്തരവ് പരസ്യപ്പെടുത്തണം. ഉത്തരവുകൾ സർക്കാരിന്റെയും വകുപ്പുകളുടെയും വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിക്കണം. അതിനൊപ്പം തീരുമാനങ്ങളുടെ പകർപ്പ് പൊതുഭരണ വകുപ്പിനും നൽകണമെന്നും ഉത്തരവിൽ പറയുന്നു. മന്ത്രിസഭാ തീരുമാനം വകുപ്പുകൾ അംഗീകരിച്ച് ഉത്തരവിറക്കിയില്ലെങ്കിൽ അതു രഹസ്യരേഖയായിത്തന്നെ തുടരും. മന്ത്രിസഭാ തീരുമാന ഉത്തരവ് യഥാസമയം പുറപ്പെടുവിക്കാൻ താമസമുണ്ടായാൽ ബന്ധപ്പെട്ട മന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ ശ്രദ്ധയിൽ കൊണ്ടുവരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.