പ്രമേഹത്തിനുള്ള ആയുർവേദ ഔഷധം വിപണിയിൽ
Sunday, July 24, 2016 12:33 PM IST
തിരുവനന്തപുരം: കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് –സിഎസ്ഐആർ– ആയുർവേദാധിഷ്ഠിത പ്രമേഹമരുന്ന് വിപണിയിലെത്തിച്ചു. ടൈപ്പ് 2 പ്രമേഹത്തിന് ഫലപ്രാപ്തിയിലും സുരക്ഷയിലും ഫലപ്രദമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ബിജിആർ–34 ആണ് സിഎസ്ഐആർ അവതരിപ്പിച്ചത്.

സിഎസ്ഐആറിന്റെ ഗവേഷണ യൂണിറ്റുകളായ നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് –എൻബിആർഐ–, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിസിനൽ ആൻഡ് അരൊമാറ്റിക് പ്ലാന്റ്സ് –സിമാപ്– എന്നിവ സംയുക്‌തമായാണ് ബിജിആർ–34 വികസിപ്പിച്ചെടുത്ത ത്. രാജ്യത്തെ എല്ലാ പ്രധാന മെഡിക്കൽ ഷോപ്പുകളിലും ബിജിആർ – 34 ലഭിക്കും.ഇന്ത്യൻ ജനസംഖ്യയിലെ പ്രായപൂർത്തിയായവരിൽ ആറുകോടിയോളം പേർ പ്രമേഹ ബാധിതരാണെന്നും പ്രമേഹത്തിന് ശാശ്വതമായ പരിഹാരം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും സിഎസ് ഐആർ–എൻബിആർഐ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.എ.കെ.എസ്. റാവത്ത് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.