അഭിഭാഷകൻ യുവതിയെ അപമാനിച്ചെന്നു സാക്ഷിമൊഴി
Thursday, July 28, 2016 12:16 PM IST
കൊച്ചി: ഹൈക്കോടതിയിലെ അഭിഭാഷകനായ ധനേഷ് മാത്യു മാഞ്ഞൂരാൻ യുവതിയെ അപമാനിക്കാൻ ശ്രമിച്ചെന്ന സാക്ഷി മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ദൃക്സാക്ഷി പാലാരിവട്ടം സ്വദേശി ഷാജി ജോസഫ് അടക്കമുള്ളവരുടെ മൊഴിയാണു രേഖപ്പെടുത്തിയതെന്ന് അന്വേഷണ ചുമതലയുള്ള റൂറൽ സിഐ രാധാമണി പറഞ്ഞു. കഴിഞ്ഞ 14ന് എറണാകുളം കോൺവെന്റ് ജംഗ്ഷനിൽ വച്ചാണ് ധനേഷ് പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ചതെന്നു ഷാജി ജോസഫ് മൊഴി നൽകിയിട്ടുണ്ട്. ഹോട്ടൽ നടത്തുന്ന ഷാജി സുഹൃത്ത് ബെനഡിക്ടിനൊപ്പം പച്ചക്കറി വാങ്ങാൻ എറണാകുളം മാർക്കറ്റിലേക്ക് പോകുന്നതിനിടെയാണുസംഭവം കണ്ടത്. യുവതി നിലവിളിച്ചതോടെ ധനേഷ് അടുത്തുള്ള ഷോപ്പിംഗ് മാളിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയെന്നും മൊഴിയിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.