ജേക്കബ് തോമസിന്റെ നടപടിക്കു പിന്നിൽ സർക്കാർ: ജോണി നെല്ലൂർ
ജേക്കബ് തോമസിന്റെ  നടപടിക്കു പിന്നിൽ  സർക്കാർ: ജോണി നെല്ലൂർ
Wednesday, October 19, 2016 1:21 PM IST
കോട്ടയം: ഭരണതലത്തിൽനിന്നുള്ള സമ്മർദങ്ങൾ സഹിക്കാൻ വയ്യാതെയാണു വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് സ്‌ഥാനമൊഴിയാൻ തീരുമാനിച്ചതെന്നു കേരള കോൺഗ്രസ് ജേക്കബ് ചെയർമാൻ ജോണി നെല്ലൂർ. ഡയറക്ടറെ കൂട്ടിലടച്ചുവെന്നു മാത്രമല്ല, കൈയും കാലും ബന്ധിച്ചിരിക്കുകയാണ്. ഇതാണ് അദ്ദേഹം ഒഴിയാൻ ഒരുങ്ങിയതിനു കാരണം. ഇതിന് അദ്ദേഹത്തെ നിർബന്ധിതമാക്കുകയായിരുന്നു. ഇപ്പോഴത്തെ ധനമന്ത്രി അറിയാതെ ധനവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവരില്ലെന്നും അദ്ദേഹം കോട്ടയത്തു മാധ്യമപ്രവർത്തകരോടു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.