കെഎസ്സി–എം ജന്മദിനാഘോഷം തിരുവനന്തപുരത്ത് നാളെ
Saturday, October 22, 2016 11:55 AM IST
കോട്ടയം: കെഎസ്സി–എം 53–ാം ജന്മദിനാഘോഷം നാളെ തിരുവനന്തപുരം ചിത്ര ഹോമിൽ നടക്കും. വൈകുന്നേരം 4.30നു കെഎസ്സി സംസ്‌ഥാന പ്രസിഡന്റ് രാഖേഷ് ഇടപ്പുരയുടെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനം കേരള കോൺഗ്രസ് –എം ചെയർമാൻ കെ.എം. മാണി ഉദ്ഘാടനം ചെയ്യും. വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് മുഖ്യപ്രഭാഷണം നടത്തും. വൈസ് ചെയർമാൻ ജോസ് കെ. മാണി എംപി പിറന്നാൾ സമ്മാനം വിതരണം ചെയ്യും. പാർട്ടിയുടെ വൈസ്ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ജോസ് കെ. മാണിക്ക് യോഗത്തിൽ സ്വീകരണം നൽകും.

മോൻസ് ജോസഫ് എംഎൽഎ ചിത്രഹോമിലെ കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്യും. പാർട്ടി ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ് എംഎൽഎ, ജോയി ഏബ്രഹാം എംപി, ഡോ. എൻ. ജയരാജ് എംഎൽഎ, റോഷി അഗസ്റ്റിൻ എംഎൽഎ, തോമസ് ഉണ്ണിയാടൻ, തോമസ് ചാഴികാടൻ, വിജി എം. തോമസ്, തോമസ് എം. മാത്തുണ്ണി, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കൊട്ടാരക്കര പൊന്നച്ചൻ, യൂത്ത്ഫ്രണ്ട് സംസ്‌ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ, സിറിയക് ചാഴികാടൻ, കെ.കെ. ഉഷ, ജിസ് കാനത്ത്, ജോമോൻ കുന്നേൽ എന്നിവർ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.