വയറിംഗ് തൊഴിലാളികൾ ധർണ നടത്തും
Wednesday, November 30, 2016 3:41 PM IST
കൊച്ചി:കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷന്റെ (കെഡബ്ല്യുഎസ്എ) ആഭിമുഖ്യത്തിൽ വയറിംഗ് തൊഴിലാളികൾ നാളെ ജില്ലാ കളക്ടറേറ്റുകളിൽ ധർണ നടത്തും.

സർക്കാരിന്റെ പുതിയ വൈദ്യുതി കണക്ഷൻ സംബന്ധമായ നിയമങ്ങൾ വഴി വയറിംഗ് മേഖലയിലെ അംഗീകൃത തൊഴിലാളികളുടെ തൊഴിൽ നഷ്‌ടപ്പെടുമെന്നതിനാലാണ് ധർണ സംഘടിപ്പിക്കുന്നതെന്ന് കെഡബ്ല്യുഎസ്എ ജില്ലാ പ്രസിഡന്റ് സി.ടി. ലാൻസൺ പത്രസമ്മേളനത്തിൽ പറഞ്ഞു.

രാവിലെ 10ന് കാക്കനാട് കെഎസ്ഇബി ഓഫീസിൽ നിന്നാരംഭിക്കുന്ന മാർച്ച് 11 ഓടെ കളക്ടറേറ്റ് പടിക്കൽ എത്തും. തുടർന്നു നടക്കുന്ന ധർണ പി.ടി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും.


വൈദ്യുതി കണക്ഷൻ സംബന്ധമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പുതിയ സർവീസ് കണക്ഷൻ അപേക്ഷാഫോറം പിൻവലിക്കുക, അംഗീകൃത വയറിംഗ് തൊഴിലാളികളുടെ ജോലി സുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. പത്രസമ്മേളനത്തിൽ സംസ്‌ഥാന വൈസ്പ്രസിഡന്റ് എം.ആർ. വേണുഗോപാലൻ, ജില്ലാ സെക്രട്ടറി ടി.എസ്.അജിത്കുമാർ എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.