മാടവന ബാലകൃഷ്ണപിള്ളയ്ക്ക് ഭാരത് ഗൗരവ് അവാർഡ്
മാടവന ബാലകൃഷ്ണപിള്ളയ്ക്ക് ഭാരത് ഗൗരവ് അവാർഡ്
Thursday, December 8, 2016 3:39 PM IST
കോട്ടയം: മാധ്യമമേഖലയിലെ സമഗ്ര സംഭാവനകളുടെയും സാമൂഹ്യപ്രവർത്തനങ്ങളുടെയും അടിസ്‌ഥാനത്തിൽ എംജി യൂണിവേഴ്സിറ്റി ജേർണലിസം വകുപ്പ് ഡയറക്ടർ പ്രഫ.മാടവന ബാലകൃഷ്ണപിള്ള ഭാരത് ഗൗരവ് അവാർഡിന് അർഹനായി. ഇന്ത്യ ഇന്റർനാഷണൽ ഫ്രണ്ട്ഷിപ്പ് സൊസൈറ്റി ഏർപ്പെടുത്തിയിട്ടുള്ള കാഷ് അവാർഡും പ്രശസ്തി പത്രവും 21നു ന്യൂഡൽഹിയിൽ ചേരുന്ന ചടങ്ങിൽ സമ്മാനിക്കും.

41 വർഷമായി പ്രതിവാര പംക്‌തി എഴുതുന്ന മാടവനയുടെ അപൂർവ നേട്ടംകൂടി പരിഗണിച്ചാണ് അവാർഡ് നിർണയം. പത്രപ്രവർത്തന മേഖലയിലെ സമസ്ത ശാഖകളിലുള്ള പരിചയം, ജേർണലിസം അധ്യാപകൻ, സാമൂഹ്യ–സാംസ്കാരിക പ്രവർത്തകൻ തുടങ്ങിയ മേഖലകളിലെല്ലാം മാടവന സജീവമാണ്.

മദർ തെരേസ, ഉപരാഷ്ട്രപതി ബി.ഡി. ജട്ടി തുടങ്ങി ഒളിമ്പ്യൻ അഭിനവ് ബിന്ദ്ര വരെയുള്ളവർ ഈ അവർഡിന് അർഹരായിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.