പെട്രോള്‍ പമ്പുകള്‍ക്ക് അനുമതി: ക്രമക്കേട് അന്വേഷിക്കണമെന്ന്
Wednesday, January 11, 2017 3:05 PM IST
കൊച്ചി: സംസ്ഥാനത്ത് പുതിയ പെട്രോള്‍ പമ്പുകള്‍ അനുവദിക്കുന്നതിലെ ക്രമക്കേടും കൈക്കൂലിയും അന്വേഷിക്കണമെന്ന് കേരള സ്‌റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്‍(കെഎസ്പിടിഎ). ഈ വിഷയത്തില്‍ പല തവണ സര്‍ക്കാരിനോട് പരാതിപ്പെട്ടിട്ടും ഇതുവരെ അന്വേഷണങ്ങളൊന്നും നടന്നിട്ടില്ല.

ഇതേക്കുറിച്ചന്വേഷിക്കാന്‍ തയാറായില്ലെങ്കില്‍ പ്രത്യക്ഷ സമര പരിപാടികള്‍ ആരംഭിക്കുമെന്ന് അസോസിയേഷന്‍ സെക്രട്ടറി എം.എം ബഷീര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. നിബന്ധനകള്‍ പ്രകാരം വ്യക്തമായ പരസ്യവും മറ്റ് മാനദണ്ഡങ്ങള്‍ ഇല്ലാതെയും കോടികള്‍ കൈക്കൂലി വാങ്ങി വ്യാജരേഖകള്‍ കെട്ടിച്ചമച്ചും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ചും ഓയില്‍ കന്പനികള്‍ പുതിയ പന്പുകള്‍ക്ക് അനുമതി നല്കുന്നതായും എം.എം ബഷീര്‍ ആരോപിച്ചു.


കൊച്ചിയില്‍ നടന്ന അടയന്തിര യോഗത്തില്‍ കേരള സ്‌റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്‍ സ്‌റ്റേറ്റ് ഓര്‍ഗനൈസര്‍ ആര്‍.ശബരീനാഥ് അധ്യക്ഷത വഹിച്ചു. 65 ഓളം പന്പുടമകള്‍ യോഗത്തില്‍ പങ്കെടുത്തു.