ഒറ്റ ദി​വ​സം ഏഴു പു​തി​യ ഷോ​റൂ​മു​ക​ളുമായി മലബാർ ഗോൾഡ്
Saturday, January 21, 2017 3:22 PM IST
കോ​​ഴി​​ക്കോ​​ട്: മ​​​ല​​​ബാ​​​ർ ഗോ​​​ൾ​​​ഡ് & ഡ​​​യ​​​മ​​​ഡ്സി​​​ന്‍റെ 162ാം ഷോ​​​റൂം അ​​​ൽ​​​ബ​​​ർ​​​ഷ മാ​​​ൾ ദു​​​ബാ​​​യി​​​ൽ ക്ഷ​​​ണി​​​ക്ക​​​പ്പെ​​​ട്ട അ​​​തി​​​ഥി​​​ക​​​ളു​​​ടെ​​​യും ടീം ​​​അം​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും സാ​​​ന്നി​​​ദ്ധ്യ​​​ത്തി​​​ൽ മ​​​ല​​​ബാ​​​ർ ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ എം.​​​പി. അ​​​ഹ​​​മ്മ​​​ദ് ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്തു. ദു​​​ബാ​​​യി​​​ലെ സ​​​ത്വ, ഗോ​​​ൾ​​​ഡ് സെ​​​ന്‍റ​​​ർ എ​​​ന്നി​​​വ​​​ട​​​ങ്ങ​​​ളി​​​ലെ പു​​​തി​​​യ ഷോ​​​റൂ​​​മു​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​ ക​​​ർ​​​മം എം.​​​പി. അ​​​ഹ​​​മ്മ​​​ദും ഗ്രൂ​​​പ്പ് കോ-​​​ചെ​​​യ​​​ർ​​​മാ​​​ൻ ഡോ.​​​പി. എ. ​​​ഇ​​​ബ്രാ​​​ഹിം ഹാ​​​ജി​​​യും സം​​​യു​​​ക്ത​​​മാ​​​യി നി​​​ർ​​​വ​​​ഹി​​​ച്ചു.

ഗോ​​​ൾ​​​ഡ് സെ​​​ന്‍റ​​​റി​​​ലെ ത​​​ന്നെ ര​​​ണ്ടാ​​​മ​​​ത്തെ ഷോ​​​റൂ​​​മി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നാ​​​ഷ​​​ണ​​​ൽ ബാ​​​ങ്ക് ഓ​​​ഫ് ഫു​​​ജൈ​​​റ​​​യി​​​ലെ സീ​​​നി​​​യ​​​ർ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ പി.​​​ബി. ദാ​​​സ്, കോ​​​ർ​​​പ​​​റേ​​​റ്റ് ഹെ​​​ഡ്-​​​ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ഷ​​​ണ​​​ൽ ബാ​​​ങ്കിം​​​ഗ് വി​​​ക്രം പ്ര​​​ധാ​​​ൻ എ​​​ന്നി​​​വ​​​ർ സം​​​യു​​​ക്ത​​​മാ​​​യി നി​​​ർ​​​വ്വ​​​ഹി​​​ച്ചു. ഷാ​​​ർ​​​ജ ഷോ​​​പ്പിം​​​ഗ് സെ​​​ന്‍റ​​​റി​​​ലെ പു​​​തി​​​യ ഷോ​​​റൂ​​​മി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം മ​​​ല​​​ബാ​​​ർ ഗോ​​​ൾ​​​ഡ് & ഡ​​​യ​​​മ​​ണ്ട്സ് ഡ​​​യ​​​റ​​​ക്ട​​​ർ സി. ​​​മാ​​​യി​​​ൻ​​​കു​​​ട്ടി, എം.​​​പി. അ​​​ഹ​​​മ്മ​​​ദു​​​മാ​​​യി ചേ​​​ർ​​​ന്നു നി​​​ർ​​​വ​​​ഹി​​​ച്ചു.

കു​​​വൈ​​​റ്റ് സ​​​മ മാ​​​ളി​​​ൽ ആ​​​രം​​​ഭി​​​ച്ച ഷോ​​​റൂം സൈ​​​ന​​​ബ ഹു​​​സൈ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ബ​​​ഹ്റൈ​​​നി​​​ലെ മ​​​നാ​​​മ ഗോ​​​ൾ​​​ഡ് സി​​​റ്റി​​​യി​​​ൽ 168-ാമ​​ത് ഷോ​​​റൂ​​​മി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ഹെ​​​ഷാം സാ​​​ൽ ഖാ​​​ലി​​​ഫ സാ​​​ൽ അ​​​ൽ​​​ക്ബു​​​ഫ്ലാ​​​സെ നി​​​ർ​​​വ​​​ഹി​​​ച്ചു.


ഷോ​​​റൂ​​​മു​​​ക​​​ളി​​​ൽ ര​​​ണ്ടെ​​​ണ്ണം മ​​​ല​​​ബാ​​​ർ ഗോ​​​ൾ​​​ഡ് & ഡ​​​യ​​​മ​​​ഡ്സ് ലൈ​​​ഫ് സ്റ്റൈ​​​ൽ ജ്വ​​​ല്ല​​​റി ഷോ​​​റൂ​​​മു​​​ക​​​ളാ​​​ണ്. “ബി​​​സി​​​ന​​​സ് വി​​​പു​​​ലീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ത്താ​​​ൻ സാ​​​ധി​​​ച്ച ഈ ​​​വ​​​ലി​​​യ മു​​​ന്നേ​​​റ്റം തു​​​ട​​​ക്കം മു​​​ത​​​ൽ ത​​​ങ്ങ​​​ളി​​​ൽ വി​​​ശ്വാ​​​സ​​​മ​​​ർ​​​പ്പി​​​ച്ച ദ​​​ശ​​​ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്നു” മ​​​ല​​​ബാ​​​ർ ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ എം.​​​പി. അ​​​ഹ​​​മ്മ​​​ദ് അ​​​റി​​​യി​​​ച്ചു. ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ, ജി​​​സി​​​സി യി​​​ലെ അ​​​ധി​​​കാ​​​രി​​​ക​​​ൾ, നി​​​ക്ഷേ​​​പ​​​ക​​​ർ, മാ​​​നേ​​​ജ്മെ​​​ന്‍റ് ടീം ​​​അം​​​ഗ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​രോ​​​ടു​​​ള്ള അ​​​ള​​​വ​​​റ്റ ന​​​ന്ദി ഈ ​​​അ​​​വ​​​സ​​​ര​​​ത്തി​​​ല​​​റി​​​യി​​​ക്കു​​​ന്നു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം​​കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

620 കോ​​​ടി (91.28 മി​​​ല്ല്യ​​​ണ്‍ യു. ​​​എ​​​സ് ഡോ​​​ള​​​ർ) രൂ​​​പ​​​യു​​​ടെ വി​​​പു​​​ലീ​​​ക​​​ര​​​ണ പ​​​ദ്ധ​​​തി​​​ക​​​ളാ​​ണു ലോ​​​ക​​​ത്തെ 5 മു​​​ൻ​​​നി​​​ര ജ്വ​​​ല്ല​​​റി​​​ക​​​ളി​​​ലൊ​​​ന്നാ​​​യ മ​​​ല​​​ബാ​​​ർ ഗോ​​​ൾ​​​ഡ് & ഡ​​​യ​​​മ​​​ഡ്സ് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. 24 പു​​​തി​​​യ ഷോ​​​റൂ​​​മു​​​ക​​​ൾ ഇ​​​ന്ത്യ​​​യി​​​ലും വി​​​ദേ​​​ശ​​​ത്തു​​​മാ​​​യി മൂ​​​ന്നു ​മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ആ​​​രം​​​ഭി​​​ക്കും. ഇ​​​തോ​​​ടു​​​കൂ​​​ടി മാ​​​ർ​​​ച്ച് അ​​​വ​​​സാ​​​ന​​​ത്തോ​​​ടു​​​കൂ​​​ടി ഷോ​​​റൂ​​​മു​​​ക​​​ളു​​​ടെ എ​​​ണ്ണം 185 ആ​​​യി​​​ത്തീ​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.