പി​ഒ​സി കേ​ര​ള​സ​ഭ​യു​ടെ കൂ​ട്ടാ​യ്മ​യു​ടെ സാ​ക്ഷ്യം: ക​ർ​ദി​നാ​ൾ മാ​ർ ആ​ല​ഞ്ചേ​രി
പി​ഒ​സി കേ​ര​ള​സ​ഭ​യു​ടെ കൂ​ട്ടാ​യ്മ​യു​ടെ  സാ​ക്ഷ്യം: ക​ർ​ദി​നാ​ൾ മാ​ർ ആ​ല​ഞ്ചേ​രി
Saturday, February 18, 2017 2:28 PM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​സ​​​ഭ​​​യു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യു​​​ടെ​​​യും സാം​​​സ്കാ​​​രി​​​ക പ​​​രി​​​പോ​​​ഷ​​​ണ​​​ത്തി​​​ന്‍റെ​​​യും സാ​​​ക്ഷ്യ​​​മാ​​​ണു പാ​​​സ്റ്റ​​​റ​​​ൽ ഓ​​​റി​​​യ​​​ന്‍റേ​​​ഷ​​​ൻ സെ​​​ന്‍റ​​​ർ (പി​​​ഒ​​​സി) എ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി. കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ സ​​​മി​​​തി​​യു​​​ടെ (കെ​​​സി​​​ബി​​​സി) ആ​​​സ്ഥാ​​​ന​​​കാ​​​ര്യാ​​​ല​​​യ​​​മാ​​​യ പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യു​​​ടെ സു​​​വ​​​ർ​​​ണ​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഭാ​​​ര​​​ത​​​സ​​​ഭ​​​യി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ഭ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​പ​​​ര​​​മാ​​​യ സ്ഥാ​​​ന​​​ത്തി​​​നു പി​​​ഒ​​​സി വ​​​ലി​​​യ പ​​​ങ്കു​​​വ​​​ഹി​​​ക്കു​​​ന്നു​​​ണ്ട്. 50 വ​​​ർ​​​ഷ​​​ക്കാ​​​ലം സ​​​ഭ​​​യേ​​​യും സ​​​മൂ​​​ഹ​​ത്തേ​​​യും ഐ​​​ക്യ​​​പ്പെ​​​ടു​​​ത്തു​​​ന്ന കേ​​​ന്ദ്ര​​​മാ​​​യി മാ​​​റു​​​ന്ന​​​തി​​​നു​​​ള്ള നി​​​യോ​​​ഗം ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി നി​​​ർ​​​വ​​​ഹി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു പി​​​ഒ​​​സി. പ്ര​​​ഥ​​​മ ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ. ഡോ. ​​​ജോ​​​സ​​​ഫ് ക​​​ണ്ണ​​​ത്ത് ഉ​​​ൾ​​​പ്പെ​​​ടെ നാ​​​ളി​​​തു​​​വ​​​രെ ഇ​​​വി​​​ടെ സേ​​​വ​​​നം ചെ​​​യ്ത വൈ​​​ദി​​​ക​​​രെ​​​യും മ​​​റ്റു​​​ള്ള​​​വ​​​രെ​​​യും ന​​​ന്ദി​​​യോ​​​ടെ സ്മ​​​രി​​​ക്കേ​​​ണ്ട അ​​​വ​​​സ​​​ര​​​മാ​​​ണു ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷം.

ഏ​​​വ​​​ർ​​​ക്കും കു​​​ടും​​​ബാ​​​നു​​​ഭ​​​വ​​​ത്തി​​​ന്‍റെ ന​​ന്മ ​അ​​​നു​​​ഭ​​​വി​​​ക്കാ​​​ൻ പി​​​ഒ​​​സി​​​യി​​​ലൂ​​​ടെ സാ​​​ധി​​​ക്കു​​​ന്നു. ബൈ​​​ബി​​​ൾ പ്രേ​​​ഷി​​​ത​​​രം​​​ഗ​​​ത്തു പി​​​ഒ​​​സി നി​​​ർ​​​വ​​​ഹി​​​ച്ച ശു​​​ശ്രൂ​​​ഷ​​​ക​​​ൾ അ​​​വി​​​സ്മ​​​ര​​​ണീ​​​യ​​​മാ​​​ണ്. മു​​​ൻ​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ പി​​​ഒ​​​സി കേ​​​ന്ദ്ര​​​മാ​​​യി ന​​​ട​​​ന്ന സാ​​​ഹി​​​ത്യ ശി​​​ല്പ​​​ശാ​​​ല​​​ക​​​ൾ, ശി​​​ബി​​​ര​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ ക്രൈ​​​സ്ത​​​വ എ​​​ഴു​​​ത്തു​​​കാ​​​ർ​​​ക്കു വ​​​ലി​​​യ​​തോ​​​തി​​​ൽ പ്രോ​​​ത്സാ​​​ഹ​​​നം ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ക​​​ല, സാ​​​ഹി​​​ത്യ, സാം​​​സ്കാ​​​രി​​​ക രം​​​ഗ​​​ങ്ങ​​​ളി​​​ൽ കേ​​​ര​​​ള​​​സ​​​ഭ​​​യു​​​ടെ ക്രൈ​​​സ്ത​​​വ​​സാ​​​ക്ഷ്യം കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​കേ​​​ണ്ട​​​ത് ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ആ​​​ല​​​ഞ്ചേ​​​രി പ​​​റ​​​ഞ്ഞു.

കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സ്നേ​​​ഹ​​​ത്തി​​​നു സാ​​​ക്ഷ്യം ന​​​ൽ​​​കാ​​​നു​​​ള്ള സ​​​ഭ​​​യു​​​ടെ നി​​​യോ​​​ഗം നി​​​ർ​​​വ​​​ഹി​​​ക്കാ​​​നു​​​ള്ള മ​​​ഹ​​​ത്താ​​​യ വേ​​​ദി​​​യാ​​​ണു പി​​​ഒ​​​സി​​​യെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. സു​​​പ്രീം​​​കോ​​​ട​​​തി ജ​​​ഡ്ജി ജ​​​സ്റ്റീ​​​സ് കു​​​ര്യ​​​ൻ ജോ​​​സ​​​ഫ് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. കേ​​​ര​​​ള​​​സ​​​ഭ​​​യ്ക്കെ​​​ന്ന​​​പോ​​​ലെ പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​നും ദി​​​ശാ​​​ബോ​​​ധം ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ നി​​​ർ​​​ണാ​​​യ​​​ക പ​​​ങ്കു​​​വ​​​ഹി​​​ച്ചി​​​ട്ടു​​​ള്ള പി​​​ഒ​​​സി, മാ​​​റി​​​യ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ൾ​​​ക്ക​​​നു​​​സ​​​രി​​​ച്ച് അ​​​തി​​​ന്‍റെ ധ​​​ർ​​​മം ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി നി​​​ർ​​​വ​​​ഹി​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്ന് അ​​​ദ്ദേ​​​ഹം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.


പി​​​ഒ​​​സി സ്ഥാ​​​പ​​​ക​​​നും ആ​​​ദ്യ ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യി​​​രു​​​ന്ന റ​​​വ. ഡോ. ​​​ജോ​​​സ​​​ഫ് ക​​​ണ്ണ​​​ത്തി​​​നു കെ​​​സി​​​ബി​​​സി​​​യു​​​ടെ പ്ര​​​ഥ​​​മ കേ​​​ര​​​ള സ​​​ഭാ​​​ര​​​ത്നം പു​​​ര​​​സ്കാ​​​രം മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി സ​​​മ​​​ർ​​​പ്പി​​​ച്ചു. മു​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​ർ, പി​​​ഒ​​​സി​​​യു​​​ടെ വ​​​ള​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കു​​​വ​​​ഹി​​​ച്ച വി​​​വി​​​ധ വ്യ​​​ക്തി​​​ക​​​ൾ എ​​​ന്നി​​​വ​​​രെ​​​യും ച​​​ട​​​ങ്ങി​​​ൽ ആ​​​ദ​​​രി​​​ച്ചു.

കെ​​​സി​​​ബി​​​സി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട്, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ഷ​​​പ് യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ ക്രി​​​സോ​​​സ്റ്റം, ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​രി​​​യി​​​ൽ, പി.​​​ടി. തോ​​​മ​​​സ് എം​​​എ​​​ൽ​​​എ, കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ കൗ​​​ണ്‍​സി​​​ല​​​ർ ഡി. ​​​വ​​​ൽ​​​സ​​​ല​​​കു​​​മാ​​​രി. പി​​​ഒ​​​സി ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ.​ ഡോ. ​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട്, സി​​​സി​​​ഐ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​മേ​​​രി റെ​​​ജീ​​​ന, കെ​​​സി​​​സി സെ​​​ക്ര​​​ട്ട​​​റി വി.​​​സി. ജോ​​​ർ​​​ജ്കു​​​ട്ടി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

നേ​​​ര​​​ത്തെ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​​​ഫ്രാ​​​ൻ​​​സി​​​സ് ക​​​ല്ല​​​റ​​​യ്ക്ക​​​ലി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ കൃ​​​ത​​​ജ്ഞ​​​താ​​​ബ​​​ലി അ​​​ർ​​​പ്പി​​​ച്ചു. ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​ ​​എം. സൂ​​​സ​​​പാ​​​ക്യം, ബി​​​ഷ​​​പ് ഡോ.​ ​​സെ​​​ബാ​​​സ്റ്റ്യ​​​ൻ തെ​​​ക്ക​​​ത്തേ​​​ച്ചേ​​​രി​​​ൽ, കെ​​​സി​​​ബി​​​സി​​​യു​​​ടെ വി​​​വി​​​ധ ശു​​​ശ്രൂ​​​ഷ​​​ക​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന 50 വൈ​​​ദി​​​ക​​​ർ എ​​​ന്നി​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​യി​​​രു​​​ന്നു.

മു​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ.​ ഡോ. ​​സ​​​ക്ക​​​റി​​​യാ​​​സ് പ​​​റ​​​നി​​​ലം വ​​​ച​​​ന​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കി. പൂ​​​ർ​​​വ വി​​​ദ്യാ​​​ർ​​​ഥി സം​​​ഗ​​​മ​​​ത്തി​​​ൽ, പി​​​ഒ​​​സി ഇ​​​ന്ന​​​ലെ ഇ​​​ന്നു നാ​​​ളെ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ച​​​ർ​​​ച്ച ന​​ട​​ന്നു. ധ​​​ര​​​ണി സ്കൂ​​​ൾ ഓ​​​ഫ് പെ​​​ർ​​​ഫോ​​​മിം​​​ഗ് ആ​​​ർ​​​ട്സ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച നൃ​​​ത്ത​​​ശി​​​ല്പ​​​ത്തോ​​​ടെ​​​യാ​​​ണു ജൂ​​​ബി​​​ലി വ​​​ർ​​​ഷ ഉ​​​ദ്ഘാ​​​ട​​​ന പ​​​രി​​​പാ​​​ടി​​​ക​​​ൾ സ​​​മാ​​​പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.