വാഹനാപകടത്തില്‍ സൈനികന്‍ മരിച്ചു
വാഹനാപകടത്തില്‍ സൈനികന്‍ മരിച്ചു
Monday, February 27, 2017 2:58 PM IST
അ​ടൂ​ര്‍: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ സൈ​നി​ക​ന്‍ മ​രി​ച്ചു. അ​ടൂ​ര്‍ പാ​റ​ക്കൂ​ട്ടം വ​ട​ക്കേ​
ക്ക​ര പു​ത്ത​ന്‍ വീ​ട്ടി​ല്‍ (സോ​പാ​നം)​വി​ജ​യ​ന്‍ പി​ള്ള​യു​ടെ മ​ക​ന്‍ വി​നീ​ത്കു​മാ​റാ​ണ് (24)മ​രി​ച്ച​ത്. മാ​ര്‍ച്ച് 26ന് ​വി​വാ​ഹം നി​ശ്ച​യി​ച്ചി​രി​ക്ക​വേ​യാ​ണ് മ​ര​ണം.

ക​ര​സേ​ന​യി​ലെ എ​ഒ​സി കോ​ര്‍ ഗ്രൂ​പ്പി​ല്‍ പ​ഞ്ചാ​ബി​ലെ അം​ബാ​ല യൂ​ണി​റ്റി​ലാ​യി​രു​ന്നു ജോ​ലി. സിം​ല​യി​ല്‍ നി​ന്ന് ജോ​ലി​ക​ഴി​ഞ്ഞ് അം​ബാ​ല യൂ​ണി​റ്റിലേക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ അം​ബാ​ല ക്യാന്‍റിൽ ഞാ​യ​റാ​ഴ്ച രാ​ത്രി 9.30നാ​ണ് അ​പ​ക​ടം. വി​നീ​ത് കു​മാ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​നും ത​ടി​ക​യ​റ്റി​വ​ന്ന ട്രാ​ക്ക​റും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

മൃ​ത​ദേ​ഹം ഇ​ന്ന് നാ​ട്ടി​ലെ​ത്തി​ക്കും. മാ​താ​വ്: ല​ത. സ​ഹോ​ദ​രി: ശ്രു​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.