പാറന്പുഴ കേസ് വിധി ഇന്ന്
Monday, March 20, 2017 1:55 PM IST
കോ​​ട്ട​​യം: മാ​​റ്റി​​വ​​ച്ച പാ​​റ​​ന്പു​​ഴ കൂ​​ട്ട​​ക്കൊ​​ല​​ക്കേ​​സി​​ൽ വി​​ധി പ്ര​​ഖ്യാ​​പ​​നം ഇ​​ന്ന്. കേ​​സി​​ലെ പ്ര​​തി ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ് സ്വ​​ദേ​​ശി ന​​രേ​​ന്ദ​​ർ കു​​മാ​​ർ കു​​റ്റ​​ക്കാ​​ര​​നാ​​ണെ​​ന്ന കോ​​ട​​തി നേരത്തേ ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു.

കോ​​ട്ട​​യം പാ​​റ​​ന്പു​​ഴ മൂ​​ലേ​​പ്പ​​റ​​ന്പി​​ൽ ലാ​​ല​​സ​​ൻ (71), ഭാ​​ര്യ പ്ര​​സ​​ന്ന​​കു​​മാ​​രി (62), മ​​ക​​ൻ പ്ര​​വീ​​ണ്‍ ലാ​​ൽ (28) എ​​ന്നി​​വ​​രെ​​യാ​​ണു വെ​​ട്ടില​​പ്പെ​​ടു​​ത്തി​​യ​​ത്. ഇ​​ന്ത്യ​​ൻ ശി​​ക്ഷാ​​നി​​യ​​മം 302 (കൊ​​ല​​പാ​​ത​​കം), 380 (മോ​​ഷ​​ണം), 457 (വീ​​ട്ടി​​ൽ അ​​തി​​ക്ര​​മി​​ച്ചു ക​​യ​​റ​​ൽ), 397 (മോ​​ഷ​​ണ​​ത്തി​​നാ​​യി ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​ൽ​​പ്പി​​ക്ക​​ൽ) എ​​ന്നി വ​​കു​​പ്പു​​ക​​ൾ പ്ര​​തി​​ക്കു​​മേ​​ൽ ചു​​മ​​ത്തി​​യി​​രു​​ന്നു.

2015 മേ​​യ് 16ന് ​​അ​​ർ​​ധ​​രാ​​ത്രി​​യാ​​യി​​രു​​ന്നു നാ​​ടി​​നെ ന​​ടു​​ക്കി​​യ കൂ​​ട്ട​​ക്കൊ​​ല​​പാ​​ത​​കം. കൊ​​ല്ല​​പ്പെ​​ട്ട പ്ര​​വീ​​ണ്‍ ലാ​​ൽ ന​​ട​​ത്തി​​യി​​രു​​ന്ന തു​​ണി അ​​ല​​ക്കു​​ക​​ന്പ​​നി​​യി​​ലെ ജീ​​വ​​ന​​ക്കാ​​ര​​നാ​​യി​​രു​​ന്നു ന​​രേ​​ന്ദ​​ർ കു​​മാ​​ർ.മൂ​​വ​​രെ​​യും മൂ​​ന്നു ഘ​​ട്ട​​മാ​​യി കൊ​​ല ചെ​​യ്ത​​ശേഷം ആ​​ഭ​​ര​​ണ​​വും പ​​ണ​​വു​​മാ​​യി പ്ര​​തി ന​​രേ​​ന്ദ​​ർ കു​​മാ​​ർ സ്ഥ​​ലം വി​​ട്ട​​താ​​യാ​​ണു കേ​​സ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.