ആ​ത്മ​ഹ​ത്യാപ്രേ​ര​ണ : ഏഴിമലയിലെ രണ്ടു നാവിക കേഡറ്റുകൾക്കെതിരേ കേസ്
Saturday, May 20, 2017 12:16 PM IST
പ​​​യ്യ​​​ന്നൂ​​​ർ: ഏ​​​ഴി​​​മ​​​ല നാ​​​വി​​​ക അ​​​ക്കാ​​​ഡ​​​മി​​​യി​​​ലെ കേ​​​ഡ​​​റ്റ് മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ പ​​​യ്യ​​​ന്നൂ​​​ർ പോ​​​ലീ​​​സ് ര​​​ണ്ടു കേ​​ഡ​​​റ്റു​​​ക​​​ൾ​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തു. പി.​​​യു. ചൗ​​​ധ​​​രി, വി​​​ശാ​​​ൽ പാ​​​ണ്ഡേ എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ ആ​​​ത്മ​​​ഹ​​​ത്യാ പ്രേ​​​ര​​​ണ​​ക്കു​​​റ്റ​​​ത്തി​​​നാ​​​ണ് കേ​​​സെ​​​ടു​​​ത്ത​​​ത്. പ​​​യ്യ​​​ന്നൂ​​​ർ എ​​​സ്ഐ കെ.​​​പി. ഷൈ​​​നി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണം. ത​​നി​​ക്ക് നാ​​വി​​ക അ​​ക്കാ​​ഡ​​മി​​യി​​ൽ പീ​​ഡ​​ന​​മേ​​ൽ​​ക്കേ​​ണ്ടി​​വ​​ന്ന​​താ​​യി വ്യ​​ക്ത​​മാ​​ക്കു​​ന്ന സൂ​​ര​​ജി​​ന്‍റെ ആ​​ത്മ​​ഹ​​ത്യാ​​ക്കു​​റി​​പ്പ് ക​​ണ്ടെ​​ടു​​ത്തി​​രു​​ന്നു. ഇ​​​ൻ​​​ക്വ​​​സ്റ്റി​​​നി​​​ടെ​​​യാ​​​ണ് കു​​​റി​​​പ്പു ക​​​ണ്ടെ​​​ത്തി​​​യ​​​ത്. സൂ​​​ര​​​ജി​​​ന്‍റെ കൈ​​യ​​​ക്ഷ​​​രം ബ​​​ന്ധു​​​ക്ക​​​ൾ തി​​​രി​​​ച്ച​​​റി​​​ഞ്ഞു. ആത്മ ഹത്യാ കു​​​റി​​​പ്പി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് കേ​​ഡ​​റ്റു​​ക​​ൾ​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്ത​​​ത്.


17നു വൈ​​​കു​​​ന്നേ​​​രം അ​​ഞ്ച​​ര​​യോ​​​ടെ​​​യാ​​​ണ് സൂ​​​ര​​​ജി​​​നെ അ​​​ക്കാ​​​ഡ​​​മി കെ​​​ട്ടി​​​ട​​​മാ​​​യ ആ​​​ര്യ​​​ഭ​​​ട്ട ബ്ലോ​​​ക്കി​​​ന്‍റെ മു​​​റ്റ​​​ത്ത് ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ് അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. പ​​​രി​​​യാ​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കപ്പെട്ട സൂ​​​ര​​​ജ് 18ന് ​​​പു​​​ല​​​ർ​​​ച്ചെ മ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ക്കാ​​​ഡ​​​മി​​​യി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പീ​​​ഡ​​​ന​​​മാ​​​ണ് മ​​​ര​​​ണ​​​കാ​​​ര​​​ണ​​​മെ​​​ന്ന് ആ​​രോ​​പി​​ച്ച് സൂ​​​ര​​​ജി​​​ന്‍റെ ബ​​​ന്ധു​​​ക്ക​​​ൾ പ​​യ്യ​​ന്നൂ​​ർ പോ​​ലീ​​സി​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.