ക്നാനായ കത്തോലിക്കാ കോൺ. സംസ്ഥാന നേതൃസംഗമം നാളെ
Thursday, May 25, 2017 11:45 AM IST
കോ​ട്ട​യം: ക്നാ​നാ​യ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് അ​തി​രൂ​പ​താ സ​മി​തി സം​ഘ​ടി​പ്പി​ക്കു​ന്ന സം​സ്ഥാ​ന നേ​തൃ പ​ഠ​ന​ശി​ബി​രം നാ​ളെ പീ​രു​മേ​ട് മ​രി​യ​ഗി​രി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും.

കെ​സി​സി അ​തി​രൂ​പ​താ പ്ര​സി​ഡ​ന്‍റ് സ്റ്റീ​ഫ​ൻ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ വി​കാ​രി ജ​ന​റാ​ൾ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട്, ഷൈ​ജി ഓ​ട്ട​പ്പ​ള്ളി, സാ​ബു മു​ണ്ട​ക​പ്പ​റ​ന്പി​ൽ, ബാ​ബു ക​ദ​ളി​മ​റ്റം, തൂ​ഫാ​ൻ തോ​മ​സ്, പ്ര​ഫ. തോ​മ​സ് മു​ല്ല​പ്പ​ള്ളി​ൽ, ജേ​ക്ക​ബ് വാ​ണി​യം​പു​ര​യി​ടം, ജോ​സ് തൊ​ട്ടി​യി​ൽ, ബേ​ബി മു​ള​വേ​ലി​പ്പു​റം എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന പ​ഠ​ന​ശി​ബി​ര​ത്തി​ൽ പാ​പു​വാ ന്യൂ​ഗി​നി​യ ന്യൂ​ൻ​ഷോ മാ​ർ കു​ര്യ​ൻ വ​യ​ലു​ങ്ക​ൽ, മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ, മു​ൻ സു​പ്രീം​കോ​ട​തി ജ​സ്റ്റീ​സ് സി​റി​യ​ക് ജോ​സ​ഫ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും.


നേ​തൃ​സം​ഗ​മ​ത്തി​ൽ ഫാ. ​ജോ​യി ക​റു​ക​പ്പ​റ​ന്പി​ൽ, ഡോ. ​ജോ​സ് ജ​യിം​സ് പ​ന്നി​വേ​ലി​ൽ, പ്ര​ഫ. ബേ​ബി കാ​നാ​ട്ട്, പ്ര​ഫ. ജോ​യി മു​പ്രാ​പ്പ​ള്ളി​ൽ, പ്ര​ഫ. രാ​ജേ​ഷ് ജോ​സ​ഫ് എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സ് ന​യി​ക്കും.

കെ​സി​സി ഇ​ട​വ​ക-​ഫൊ​റോ​ന-​രൂ​പ​താ ഭാ​ര​വാ​ഹി​ക​ൾ നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ക്യാ​ന്പ് സെ​ന്‍റ​റി​ൽ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് സെ​ക്ര​ട്ട​റി ഷൈ​ജി ഓ​ട്ട​പ്പ​ള്ളി അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നു പ​ഠ​ന​ശി​ബി​രം സ​മാ​പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.