തോട്ടിൽ വീണ യുവാവിനെ കാണാതായി
തോട്ടിൽ വീണ യുവാവിനെ കാണാതായി
Wednesday, June 28, 2017 11:56 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ തോ​ട്ടി​ൽ കാ​ൽ​വ​ഴു​തി വീ​ണ യു​വാ​വി​നെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു കാ​ണാ​താ​യി. മ​ണ്ണം​പ്ലാ​വ് ഉ​ഗാ​ണ്ട കൂ​മ്പു​ക്ക​ൽ ബി​ജോ​യി​യെ​യാ​ണ് (ബി​ജു-40) കാ​ണാ​താ​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.45നാ​യി​രു​ന്നു അ​പ​ക​ടം.

സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ചൂ​ണ്ട​യി​ടു​ക​യാ​യി​രു​ന്നു ബി​ജോ​യി. ചി​റ്റാ​ർ പു​ഴ​യി​ലേ​ക്കു ചെ​ന്നു ചേ​രു​ന്ന കൈ​ത്തോ​ടാ​യ ക​ത്ത​ലാ​ങ്ക​ൽ​പ്പ​ടി​യി​ലെ മ​ണ്ണം​പ്ലാ​ക്കലെ തോ​ട്ടി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നെ​ന്നുവെന്ന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ പ​റ​ഞ്ഞു. എ​ട്ട​ടി​യോ​ളം ആഴ​മു​ള്ള തോ​ട്ടി​ലേ​ക്കാ​ണു ബി​ജോ​യി വീ​ണ​ത്.


തോ​ടു ചി​റ്റാ​ർ പു​ഴ​യു​മാ​യി സം​ഗ​മി​ക്കു​ന്ന​തി​ന് 50 മീ​റ്റ​ർ മാ​റി​യാ​ണു സം​ഭ​വം. ചി​റ്റാ​ർ പു​ഴ​യി​ലെ വ​ലി​യ​ക​യ​ത്തി​ൽ​പെ​ട്ട് താ​ഴ്ന്നു പോ​യ​താ​കാ​മെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

തോ​ട്ട​രി​കി​ൽ മീ​ൻ​പി​ടി​ച്ചു​കൊ​ണ്ടി​രു​ന്ന മ​നോ​ജ് ബി​ജോ​യി​യെ ര​ക്ഷി​ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. സ​മീ​പ​ത്തു​ള്ള​വ​ർ മു​ണ്ട് ഇ​ട്ടു കൊ​ടു​ത്തെങ്കിലും ര​ക്ഷി​ക്കാ​നാ​യി​ല്ല. നാ​ട്ടു​കാ​ർ പു​ഴ​യി​ലി​റ​ങ്ങി തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.