ആ​ർ​സി​ഇ​പി ക​രാ​റി​നെ​തി​രേ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​ം: ഇ​ൻ​ഫാം
Monday, July 17, 2017 1:32 PM IST
കൊ​​​ച്ചി: പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യി​​​രി​​​ക്കു​​​ന്ന കാ​​​ർ​​​ഷി​​​ക​​​മേ​​​ഖ​​​ല​​​യ്ക്ക് വീ​​​ണ്ടും ആ​​​ഘാ​​​ത​​​മാ​​​കു​​​ന്ന ത​​​ര​​​ത്തി​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ഒ​​​പ്പി​​​ടാ​​​നൊ​​​രു​​​ങ്ങു​​​ന്ന റീ​​​ജ​​​ണ​​​ൽ കോം​​​പ്രി​​​ഹെ​​​ൻ​​​സീ​​​വ് എ​​​ക്ക​​​ണോ​​​മി​​​ക് പാ​​​ർ​​​ട്ട്ണ​​​ർ​​​ഷി​​​പ്പ് (ആ​​​ർ​​​സി​​​ഇ​​​പി) ക​​​രാ​​​റി​​​ൽ​​​നി​​​ന്ന് ഇ​​​ന്ത്യ പി​​ൻ​​മാ​​റ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഇ​​​ൻ​​​ഫാം പ്ര​​​ക്ഷോ​​​ഭം ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ഷെ​​​വ​​​ലി​​​യ​​​ർ ​വി.​​​സി.​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ. ക​​​രാ​​​റി​​​നെ​​​തി​​​രേ​​​യു​​​ള്ള ദേ​​​ശീ​​​യ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ ക​​​ർ​​​ഷ​​​ക​​​പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ൾ സം​​​ഘ​​​ടി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

വ​​​ർ​​​ഷാ​​​വ​​​സാ​​​ന​​​ത്തോ​​​ടെ പു​​​ത്ത​​​ൻ ക​​​രാ​​​ർ ഒ​​​പ്പി​​​ടാ​​​നു​​​ള്ള നീ​​​ക്ക​​​മാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്. 16 രാ​​​ജ്യ​​​ങ്ങ​​​ൾ ചേ​​​ർ​​​ന്നു​​​ള്ള ഒ​​​റ്റ വ്യാ​​​പാ​​​ര​​​വി​​​പ​​​ണി രൂ​​​പ​​​പ്പെ​​​ടു​​​ന്പോ​​​ൾ അ​​​നി​​​യ​​​ന്ത്രി​​​ത​​​വും നി​​​കു​​​തി​​​ര​​​ഹി​​​ത​​​വു​​​മാ​​​യ കാ​​​ർ​​​ഷി​​​കോ​​​ല്പ​​​ന്ന ഇ​​​റ​​​ക്കു​​​മ​​​തി​​​യു​​​ണ്ടാ​​​കും. വി​​​ല​​​ത്ത​​​ക​​​ർ​​​ച്ച​​​യും ക​​​ട​​​ക്കെ​​​ണി​​​യും​​​മൂ​​​ലം ക​​​ർ​​​ഷ​​​ക ആ​​​ത്മ​​​ഹ​​​ത്യ​​​ക​​​ൾ പെ​​​രു​​​കു​​​ന്ന രാ​​​ജ്യ​​​ത്തി​​​ന് പു​​​ത്ത​​​ൻ ക​​​രാ​​​ർ വ​​​ൻ വെ​​​ല്ലു​​​വി​​​ളി​​​യു​​​യ​​​ർ​​​ത്തും. 22 മു​​​ത​​​ൽ 26 വ​​​രെ ആ​​​ർ​​​സി​​​ഇ​​​പി രാ​​​ജ്യാ​​​ന്ത​​​ര സ​​​മ്മേ​​​ള​​​നം ന​​​ട​​​ക്കു​​​ന്ന ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ൽ വി​​​വി​​​ധ ക​​​ർ​​​ഷ​​​ക​​​പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ ജ​​​ന​​​കീ​​​യ പ്ര​​​തി​​​ഷേ​​​ധ​​​സ​​​മ്മേ​​​ള​​​നം വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്തി​​​ട്ടു​​​ണ്ട്. പു​​​ത്ത​​​ൻ ക​​​രാ​​​റി​​​നെ​​​തി​​​രേ ബ​​​ദ​​​ൽ​​​രേ​​​ഖ​​​യും അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. തു​​​ട​​​ർ​​​ന്നു​​​ള്ള രാ​​​ജ്യ​​​വ്യാ​​​പ​​​ക പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ൽ ഇ​​​ൻ​​​ഫാ​​​മും പ​​​ങ്കു​​​ചേ​​​രും. ഓ​​​ഗ​​​സ്റ്റ് പ​​​ത്തി​​​നു കേ​​​ര​​​ള​​​ത്തി​​​ൽ സം​​​യു​​​ക്ത ക​​​ർ​​​ഷ​​​ക​​​സ​​​മി​​​തി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ തൃ​​​ശൂ​​​രി​​​ൽ ന​​​ട​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന ക​​​ണ്‍​വ​​​ൻ​​​ഷ​​​നി​​​ൽ തു​​​ട​​​ർ​​​പ്ര​​​ക്ഷോ​​​ഭ പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്ക് രൂ​​​പ​​​രേ​​​ഖ ത​​​യാ​​​റാ​​​ക്കും.


ആ​​​ർ​​​സി​​​ഇ​​​പി ക​​​രാ​​​റി​​​നെ​​​തി​​​രെ​​​യും വി​​​വി​​​ധ ക​​​ർ​​​ഷ​​​ക​​​വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലും കേ​​​ര​​​ള​​​ത്തി​​​ലു​​​ട​​​നീ​​​ളം ക​​​ർ​​​ഷ​​​ക​​​പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്നും രാ​​ഷ് ട്രീ​​​യ പ്രാ​​​ദേ​​​ശി​​​ക ചി​​​ന്ത​​​ക​​​ൾ​​​ക്ക​​​തീ​​​ത​​​മാ​​​യി ക​​​ർ​​​ഷ​​​കാ​​​ഭി​​​മു​​​ഖ്യ​​​മു​​​ള്ള രാ​​ഷ് ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളും സ്വ​​​ത​​​ന്ത്ര ക​​​ർ​​​ഷ​​​ക​​​പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളും പ​​​ങ്കു​​​ചേ​​​ര​​​ണ​​​മെ​​​ന്നും വി.​​​സി.​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.