വേങ്ങര വീണ്ടും പച്ചകുത്തി
വേങ്ങര വീണ്ടും പച്ചകുത്തി
Sunday, October 15, 2017 12:32 PM IST
മ​​​ല​​​പ്പു​​​റം: വാ​​​ശി​​​യേ​​​റി​​​യ വേ​​​ങ്ങ​​​ര നി​​​യ​​​മ​​​സ​​​ഭാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ 23,310 വോ​​​ട്ടി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തോ​​ടെ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​ഥി മു​​​സ്‌​​ലിം​​​ലീ​​​ഗി​​ലെ കെ.​​​എ​​​ന്‍.​​​എ. ഖാ​​​ദ​​​ര്‍ വി​​​ജ​​​യി​​​ച്ചു.

ആ​​​കെ പോ​​​ള്‍ ചെ​​​യ്തതിൽ‍ 65,227 വോ​​​ട്ട് കെ.​​​എ​​​ന്‍.​​​എ. ഖാ​​​ദ​​​ര്‍ നേ​​​ടി. എ​​​ല്‍​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​ഥി പി.​​​പി. ബ​​​ഷീ​​​ര്‍ 41,917 വോ​​​ട്ടു​​​മാ​​​യി ര​​​ണ്ടാ​​​മ​​​തെ​​​ത്തി. എ​​​സ്ഡി​​​പി​​​ഐ സ്ഥാ​​​നാ​​​ര്‍​ഥി കെ.​​​സി. ന​​​സീ​​​ര്‍ 8648 വോ​​​ട്ടു​​​ക​​​ളു​​​മാ​​​യി മൂ​​​ന്നാം​​​സ്ഥാ​​​ന​​​ത്തെ​​​ത്തി​​​യ​​​പ്പോ​​​ള്‍ ബി​​​ജെ​​​പി​​​യു​​​ടെ കെ. ​​​ജ​​​ന​​​ച​​​ന്ദ്ര​​​നു 5728 വോ​​​ട്ടു മാ​​​ത്ര​​​മേ ല​​​ഭി​​​ച്ചു​​​ള്ളു. ആ​​​കെ പോ​​​ള്‍ ചെ​​​യ്ത​​​തി​​​ല്‍ 53.14 ശ​​​ത​​​മാ​​​നം വോ​​​ട്ടാ​​​ണ് കെ.​​​എ​​​ന്‍.​​എ. ​ഖാ​​​ദ​​​ര്‍ സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്. എ​​​ല്‍​ഡി​​​എ​​​ഫ് 34.18 ശ​​​ത​​​മാ​​​നം വോ​​​ട്ടു നേ​​​ടി.

നി​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളെ ശ​​​രി​​​വ​​​ച്ചാ​​​യി​​​രു​​​ന്നു വേ​​​ങ്ങ​​​ര​​​യി​​​ലെ ജ​​​ന​​​വി​​​ധി. യു​​​ഡി​​​എ​​​ഫി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ല്‍ നേ​​രി​​യ ഇ​​​ടി​​​വു സം​​​ഭ​​​വി​​​ച്ച​​​പ്പോ​​​ള്‍ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി പ്ര​​​തീ​​​ക്ഷി​​​ച്ച മു​​​ന്നേ​​​റ്റ​​​മാ​​​ണ് ന​​​ട​​​ത്തി​​​യ​​​ത്. ബി​​​ജെ​​​പി​​​ക്ക് തി​​​രി​​​ച്ച​​​ടി ന​​​ല്‍​കി​​​യും എ​​​സ്ഡി​​​പി​​​ഐ​​​ക്ക് അ​​​പ്ര​​​തീ​​​ക്ഷി​​​ത മു​​​ന്നേ​​​റ്റം സ​​​മ്മാ​​​നി​​​ച്ചു​​​മാ​​​ണ് വേ​​​ങ്ങ​​​ര​​​യി​​​ലെ ഫ​​​ലം പു​​​റ​​​ത്തു വ​​​ന്ന​​​ത്.


ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി നേ​​​ടി​​​യ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തേ​​​ക്കാ​​​ള്‍ 14,747 വോ​​​ട്ടു​​​ക​​​ളു​​​ടെ കു​​​റ​​​വാ​​​ണ് ഇ​​​ത്ത​​​വ​​​ണ ലീ​​​ഗി​​​നു​​​ണ്ടാ​​​യ​​​ത്. ലീ​​​ഗ് വി​​​മ​​​ത​​​ന്‍ കെ.​ ​​ഹം​​​സ​​​യ്ക്ക് 442 വോ​​​ട്ടു ല​​​ഭി​​​ച്ച​​​പ്പോ​​​ള്‍ നോ​​​ട്ട സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത് 502 വോ​​​ട്ട്. 2011 ലാ​​ണ് ​വേ​​​ങ്ങ​​​ര മ​​​ണ്ഡ​​​ലം നി​​​ല​​​വി​​​ല്‍ വ​​​ന്ന​​​ത്.
2011 ല്‍ 38,237 ​​​വോ​​​ട്ടു​​​ം 2016 ല്‍ 38,057 ​​​വോ​​​ട്ടുമായിരുന്നു വേ​​​ങ്ങ​​​ര​​​യി​​​ല്‍ ലീ​​​ഗ് സ്ഥാ​​​നാ​​​ര്‍​ഥി പി.​​​കെ.​ കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​ക്ക് ല​​​ഭി​​​ച്ച ഭൂ​​​രി​​​പ​​​ക്ഷം. ഇ​​​ക്ക​​​ഴി​​​ഞ്ഞ ലോ​​​ക്‌​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ വേ​​​ങ്ങ​​​ര നി​​​യ​​​മ​​​സ​​​ഭാമ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ നി​​​ന്നു കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​ക്ക് ല​​​ഭി​​​ച്ച​​​ത് 40,529 വോ​​​ട്ടി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷ​​​മാ​​​യി​​​രു​​​ന്നു.

വി. ​​​മ​​​നോ​​​ജ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.