പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ 83 ത​സ്തി​​ക​ക​ൾകൂടി
Wednesday, November 22, 2017 2:13 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​ല്ലം പാ​​​രി​​​പ്പ​​​ള​​​ളി സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ 83 ത​​​സ്തി​​​ക​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു.കൊ​​​ച്ചി ഇ​​​ൻ​​​ഫോ​​​പാ​​​ർ​​​ക്കി​​​ന്‍റെ കൈ​​​വ​​​ശ​​​മു​​​ള​​​ള മൂ​​​ന്ന് ഏ​​​ക്ക​​​ർ ഭൂ​​​മി സൗ​​​ജ​​​ന്യ നി​​​ര​​​ക്കി​​​ൽ ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മാ​​​നേ​​​ജ്മെ​​​ന്‍റ് കോ​​​ഴി​​​ക്കോ​​​ടി​​​ന് (ഐ​​​ഐ​​​എം​​​കെ) പാ​​​ട്ട​​​ത്തി​​​ന് ന​​​ൽ​​​കും. ഐ​​​ഐ​​​എം​​​കെയ്​​​ക്കു സാ​​​റ്റ​​​ലൈ​​​റ്റ് കാം​​​പ​​​സ് സ​​​ജ്ജ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് സ്ഥ​​​ലം.


തീ​​​ര​​​ദേ​​​ശ​​​സേ​​​ന പോ​​​ലീ​​​സ് അ​​​ഡീ​​​ഷ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ ഓ​​​ഫീ​​​സി​​​ലേ​​​ക്ക് ആ​​​റു സ്ഥി​​​രം ത​​​സ്തി​​​ക​​​ക​​​ളും ഒ​​​രു കാ​​​ഷ്വ​​​ൽ സ്വീ​​​പ്പ​​​ർ ത​​​സ്തി​​​ക​​​യും അ​​​നു​​​വ​​​ദി​​​ച്ചു. എ​​​യ​​​ർ എ​​​ൻ​​​ക്ലേ​​​വ് നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​ന് കോ​​​സ്റ്റ് ഗാ​​​ർ​​​ഡി​​​ന് അ​​​ങ്ക​​​മാ​​​ലി വി​​​ല്ലേ​​​ജി​​​ൽ 29 ആ​​​ർ ഭൂ​​​മി ക​​​മ്പോ​​​ള വി​​​ല ഈ​​​ടാ​​​ക്കി ന​​​ൽ​​​കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.