മ​ദ്യം വാ​ങ്ങാ​ൻ 23 വയസാകണം
Thursday, December 7, 2017 2:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ദ്യം വാ​​​ങ്ങാ​​​നും ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നു​​​മുള്ള പ്രാ​​​യ​​​പ​​​രി​​​ധി 21ൽ ​​​നി​​​ന്ന് 23 വ​​​യ​​​സാ​​​യി ഉ​​​യ​​​ർ​​​ത്താ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു. ഇ​​​തു ന​​​ട​​​പ്പാ​​​ക്കാ​​​ൻ അ​​​ബ്കാ​​​രി നി​​​യ​​​മ​​​ത്തി​​​ൽ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തു​​​ന്ന​​​തി​​​ന് ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന​​​തി​​​ന് ഗ​​​വ​​​ർ​​​ണ​​​റോ​​​ടു ശി​​​പാ​​​ർ​​​ശ ചെ​​​യ്യാ​​​നും മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു. എ​​​ൽ​​​ഡി​​​എ​​​ഫ് പ്ര​​​ക​​​ട​​​ന പ​​​ത്രി​​​ക​​​യി​​​ൽ ഇ​​​തു വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ, മ​​​ദ്യം വാ​​​ങ്ങാ​​​ൻ ബി​​​വ​​​റേ​​​ജ​​​സ് ഷോ​​പ്പി​​ലോ ബാ​​​റി​​​ലോ പോ​​​യാ​​​ൽ വ​​​യ​​​സ് തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ആ​​​വ​​​ശ്യ​​​പ്പെ​​​ടാ​​​റില്ല. മ​​​ദ്യം ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നു​​​ള്ള പ്രാ​​​യം 18 ആ​​​യി​​​രു​​​ന്ന​​​ത് 21 ആ​​​ക്കി ഉ​​​യ​​​ർ​​​ത്തി​​​യ​​​തു ക​​​ഴി​​​ഞ്ഞ യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്താ​​​ണ്. ക​​​ള്ളി​​​ൽ സ്റ്റാ​​​ർ​​​ച്ച് അ​​​ട​​​ക്ക​​​മു​​​ള്ള മാ​​​യം ചേ​​​ർ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ശി​​​ക്ഷ കു​​​റ​​​യ്ക്കാ​​​നും മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു. ക​​​ള്ളി​​​നു വീ​​​ര്യ​​​വും ക​​​ട്ടി​​​യും കൂ​​​ടാ​​​ൻ സ്റ്റാ​​​ർ​​​ച്ചും കു​​മ്പ​​​​​ള​​​ങ്ങ​​​യും അ​​​ട​​​ക്ക​​​മു​​​ള്ള പ​​​ദാ​​​ർ​​​ഥ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ൽ ശി​​​ക്ഷ ആ​​​റു മാ​​​സം ത​​​ട​​​വും 25,000 രൂ​​​പ പി​​​ഴ​​​യു​​​മാ​​​ക്കി കു​​​റ​​​ച്ചു. നി​​​ല​​​വി​​​ൽ ര​​​ണ്ടു വ​​​ർ​​​ഷം ത​​​ട​​​വും 50,000 രൂ​​​പ പി​​​ഴ​​​യു​​​മാ​​​ണ്്. ഇ​​​തി​​​നും അ​​​ബ്കാ​​​രി ച​​​ട്ട ഭേ​​​ദ​​​ഗ​​​തി ആ​​​വ​​​ശ്യ​​​മാ​​​ണ്.