ഓ​ണ്‍​ലൈ​ൻ വാ​യ്പ​ ത​ട്ടി​പ്പ്; ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Tuesday, February 20, 2018 1:36 AM IST
മു​​​ള്ളേ​​​രി​​​യ(​​കാ​​സ​​ർ​​ഗോ​​ഡ്): ദേ​​​ശ​​​സാ​​​ത്കൃ​​​ത ബാ​​​ങ്കു​​​ക​​​ളി​​​ൽ​​നി​​​ന്ന് ഓ​​​ണ്‍​ലൈ​​​നാ​​​യി വാ​​​യ്പ​​​ക​​​ൾ ത​​​ര​​​പ്പെ​​ടു​​​ത്തി ന​​​ൽ​​​കാ​​​മെ​​​ന്നു​​പ​​റ​​ഞ്ഞു ത​​ട്ടി​​പ്പ് ന​​ട​​ത്തി​​യ കേ​​സി​​ൽ ഒ​​രാ​​ൾ അ​​റ​​സ്റ്റി​​ൽ. സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി നി​​​ര​​​വ​​​ധി​​​യാ​​​ളു​​​ക​​​ളി​​​ൽ​​നി​​​ന്നു ല​​ക്ഷ​​ങ്ങ​​ൾ ത​​​ട്ടി​​​യ കേ​​​സി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ​​​ള്ളി​​​ക്ക​​​ൽ സ്വ​​​ദേ​​​ശി സാ​​​മി​​​നെ(48)​ കൊ​​​ല്ലം ച​​​ട​​​യ​​​മം​​​ഗ​​​ല​​​ത്തു നി​​ന്നു ബേ​​ഡ​​​കം പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

കു​​​റ്റി​​​ക്കോ​​​ലി​​​ലും പ​​​രി​​​സ​​​ര​​​ത്തു​​മു​​ള്ള​​വ​​ർ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​റ​​​സ്റ്റ്. ഫോ​​​ണ്‍ ന​​​ന്പ​​​ർ ശേ​​​ഖ​​​രി​​​ച്ച പോ​​​ലീ​​​സ് നി​​​ര​​​ന്ത​​​രം ന​​​ട​​​ത്തി​​​യ ശ്ര​​​മ​​​ത്തി​​​ൽ സാ​​​മി​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു. ത​​​ങ്ങ​​​ൾ​​​ക്കു വ​​​ൻ തു​​​ക വാ​​​യ്പ ആ​​​വ​​​ശ്യ​​​മു​​​ണ്ടെ​​​ന്നും അ​​​തി​​​നു​​​വേ​​​ണ്ട ജാ​​​മ്യ​​വ​​​സ്തു ന​​​ൽ​​​കാ​​​മെ​​​ന്നും എ​​​ങ്ങ​​​നെ​​​യും വാ​​​യ്പ ത​​​ര​​​പ്പെ​​​ടു​​​ത്തി​​ത്ത​​​ര​​​ണ​​​മെ​​​ന്നും എ​​​ത്ര പ​​​ണം വേ​​​ണ​​​മെ​​​ങ്കി​​​ലും ന​​​ൽ​​​കാ​​​മെ​​​ന്നും ഉ​​​റ​​​പ്പു ന​​​ൽ​​​കി​. പ​​ണം ഓ​​​ണ്‍ലൈ​​​നാ​​​യി ത​​​ന്‍റെ അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്ക് അ​​​യ​​​ച്ചാ​​​ൽ മ​​​തി​​​യെ​​​ന്നും ഒ​​​പ്പം വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചാ​​​ൽ വാ​​​യ്പ ഉ​​​റ​​​പ്പാ​​​ക്കാ​​​മെ​​​ന്നും ഇ​​യാ​​​ൾ പോ​​ലീ​​സി​​നു വാ​​​ഗ്ദാ​​​നം ന​​​ൽ​​​കി.


ഇ​​​യാ​​​ളി​​​ൽ​​നി​​​ന്നു ല​​​ഭി​​​ച്ച ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് ഉ​​​പ​​​യോ​​​ഗി​​​ച്ചു ബാ​​​ങ്കി​​​ലെ​​​ത്തി​​യ പോ​​ലീ​​സ് ഫോ​​​ട്ടോ​​​യു​​​ടെ പ​​​ക​​​ർ​​​പ്പ് സം​​​ഘ​​​ടി​​​പ്പി​​​ച്ചു. തു​​ട​​ർ​​ന്നു സൈ​​​ബ​​​ർ സെ​​​ല്ലി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ സ്ഥ​​​ലം തി​​​രി​​​ച്ച​​​റി​​​ഞ്ഞ് അ​​റ​​സ്റ്റ് ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു. ബേ​​​ഡ​​​കം എ​​​സ്ഐ ദാ​​​മോ​​​ദ​​​ര​​​ൻ, എ​​​എ​​​സ്ഐ സെ​​​ബാ​​​സ്റ്റ്യ​​​ൻ, സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ അ​​​ജ​​​യ​​​ൻ എ​​​ന്നി​​​വ​​​ര​​ട​​ങ്ങി​​യ സം​​ഘ​​മാ​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.
ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ൽ സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി ദീ​​​ർ​​​ഘ കാ​​​ല​​​മാ​​​യി ഇ​​​യാ​​​ൾ ന​​​ട​​​ത്തി​​​യ ത​​​ട്ടി​​​പ്പി​​​ന്‍റെ ചു​​​രു​​​ള​​​ഴി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. ചു​​​രു​​​ങ്ങി​​​യ​​​ത് 10,000 രൂ​​​പ​​​യാ​​​ണ് ഓ​​​ണ്‍ ലൈ​​​നാ​​​യി ഈ​​​ടാ​​​ക്കി​​​യി​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.