പൊന്നിൻ കുരിശുമല മുത്തപ്പോ... പ്രഭ കെടാതെ കെടാമംഗലത്തിന്‍റെ വരികൾ
Thursday, February 22, 2018 2:24 AM IST
മ​ല​യാ​റ്റൂ​ർ പ​ള്ളി​യും കു​രി​ശു​മു​ടി​യും ഒ​രി​ക്ക​ൽ​ക്കൂ​ടി വി​ശ്വാ​സി​ക​ളു​ടെ ശ​ര​ണം വി​ളി​ക​ളാ​ൽ മു​ഖ​രി​ത​മാ​യി​രി​ക്കു​ന്നു, “പൊ​ന്നി​ൻ​കു​രി​ശു മു​ത്ത​പ്പോ പൊ​ൻ​മ​ല ക​യ​റ്റം’’.. എ​ന്ന സു​പ്ര​സി​ദ്ധ​മാ​യ വ​രി​ക​ൾ ഒ​രു ത​വ​ണ​യെ​ങ്കി​ലും ഏ​റ്റു ചൊ​ല്ലാ​തെ കു​രി​ശു​മു​ടി ക​യ​റു​ന്ന​വ​ർ ആ​രും​ത​ന്നെ​യു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യി​ല്ല.

ആ​യി​ര​ക്ക​ണ​ക്കി​നു ക​ണ്ഠ​ങ്ങ​ളി​ൽ​നി​ന്ന് ഈ ​വി​ളി​ക​ൾ ഉ​യ​രു​ന്പോ​ൾ ദു​ഷ്ക​ര​മാ​യ മ​ല​ക​യ​റ്റ​ത്തി​ന്‍റെ കാ​ഠി​ന്യം ത​ന്നെ നാം ​മ​റ​ന്നു​പോ​കു​മെ​ന്നാ​ണ് വി​ശ്വാ​സം. എ​ന്നാ​ൽ, ഈ ​വ​രി​ക​ൾ വ​ർ​ഷ​ങ്ങ​ളാ​യി ഏ​റ്റു​പാ​ടി​യി​ട്ടു​ള്ള​വ​രി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷ​ത്തി​നും അ​റി​യി​ല്ല ആ​രാ​ണ് ഈ ​മ​നോ​ഹ​ര​മാ​യ വ​രി​ക​ൾ ര​ചി​ച്ച​തെ​ന്ന്. അ​ക്രൈ​സ്ത​വ​നാ​യ ഒ​രാ​ളു​ടെ തൂ​ലി​ക​യി​ൽ​നി​ന്ന് ഉ​തി​ർ​ന്ന​താ​ണ് ഈ ​വ​രി​ക​ൾ എ​ന്ന​റി​യു​ന്പോ​ൾ പ​ല​രും വി​സ്മ​യി​ക്കും. പ്ര​ശ​സ്ത കാ​ഥി​ക​നാ​യി​രു​ന്ന കെ​ടാ​മം​ഗ​ലം സ​ദാ​ന​ന്ദ​ന്‍ ര​ചി​ച്ചു മ​ല​യാ​ള​ത്തി​നു സ​മ്മാ​നി​ച്ച​താ​ണ് ഈ ​വ​രി​ക​ൾ. വീ​ണ്ടു​മൊ​രു നോ​ന്പു​കാ​ലം എ​ത്തു​ന്പോ​ൾ കെ​ടാ​മം​ഗ​ലം ന​മ്മെ ക​ട​ന്നു​പോ​യി​ട്ട് ഒ​രു ദ​ശാ​ബ്ദം തി​ക​യു​ക​യാ​ണ്.

1975ൽ ​​റി​​ലീ​​സാ​​യ തോ​​മ്മാ​​ശ്ലീ​​ഹാ എ​​ന്ന ചി​​ത്ര​​ത്തി​​ൽ കെ​​ടാ​​മം​​ഗ​​ലം എ​​ഴു​​തി സെ​​ബാ​​സ്റ്റ്യ​​ൻ ജോ​​സ​​ഫ് ഈ​​ണം പ​​ക​​ർ​​ന്ന​താ​ണ് ​”പൊ​​ന്നി​​ൻ കു​​രി​​ശു മു​​ത്ത​​പ്പോ’ എ​​ന്ന ഗാ​​നം. ഈ ​​പാ​​ട്ടും “ദു​​ർ​​ഗേ വ​​ന​​ദു​​ർ​​ഗേ’’ എ​​ന്ന പാ​​ട്ടു​​മാ​​ണ് കെ​​ടാ​​മം​​ഗ​​ലം എ​​ഴു​​തി​​യ ഗാ​​ന​​ങ്ങ​​ളി​​ൽ ഏ​​റെ ശ്ര​​ദ്ധി​​ക്ക​​പ്പെ​​ട്ടി​​ട്ടു​​ള്ള​​ത്.


ചി​​ത്രം: തോ​​മ്മാ​​ശ്ലീ​​ഹാ
ര​​ച​​ന: കെ​​ടാ​​മം​​ഗ​​ലം സ​​ദാ​​ന​​ന്ദ​​ൻ,
സം​​ഗീ​​തം: സെ​​ബാ​​സ്റ്റ്യ​​ൻ ജോ​​സ​​ഫ്
ഗാ​​യ​​ക​​ർ: ബ്ര​​ഹ്മാ​​ന​​ന്ദ​​ൻ, സെ​​ൽ​​മ, സീ​​റോ ബാ​​ബു, ര​​മ​​ണി

നി​​ത്യ​​വി​​ശ്ര​​മം കൊ​​ള്ളു​​ന്ന പു​​ണ്യ​​വാ​​ൻ
ക്രി​​സ്തു​​ദേ​​വ​​ന്‍റെ ശി​​ഷ്യോ​​ത്ത​​മ​​ൻ
ആ ​​തി​​രു​​ശേ​​ഷി​​പ്പു നി​​ന്നി​​ടും
എ​​ന്നെ​​ന്നും
ഭ​​ക്ത​​ജ​​ന​​ങ്ങ​​ൾ​​ക്കു സ്വ​​ർ​​ഗ ക​​വാ​​ട​​മാ​​യ്
****

മ​​ല​​യാ​​റ്റൂ​​ർ മ​​ല​​യും ക​​യ​​റി
ജ​​ന​​കോ​​ടി​​ക​​ളെ​​ത്തു​​ന്നു
അ​​വി​​ട​​ത്തെ തി​​രു​​മു​​ടി കാ​​ണാ​​ൻ
പൊ​​ന്നി​​ൻ കു​​രി​​ശു മു​​ത്ത​​പ്പോ
പൊ​​ൻ​​മ​​ല ക​​യ​​റ്റം (പൊ​​ന്നി​​ൻ)
****
കേ​​ട്ട​​റി​​ഞ്ഞു വി​​ശ്വ​​സി​​ക്കാ​​ൻ
സാ​​ധ്യ​​മ​​ല്ലെ​​ന്നോ​​തി നീ
​​തൊ​​ട്ട​​റി​​ഞ്ഞു വി​​ശ്വ​​സി​​ച്ചു
സ​​ത്യ​​വാ​​ദി​​യാ​​യ നീ
​​സ​​ത്യ​​വാ​​ദി​​യാ​​യ നീ (​​പൊ​​ന്നി​​ൻ)
****
മാ​​റാ​​ത്ത വ്യാ​​ധി​​ക​​ൾ മാ​​റ്റി
തീ​​രാ​​ത്ത ദുഃ​​ഖ​​മ​​ക​​റ്റി
അ​​ടി​​യ​​ങ്ങ​​ൾ​​ക്ക​​ഭ​​യം ന​​ൽ​​കൂ
പൊ​​ന്നി​​ൻ കു​​രി​​ശ് മു​​ത്ത​​പ്പോ
പൊ​​ന്നി​​ൻ കു​​രി​​ശ് മു​​ത്ത​​പ്പോ
(പൊ​​ന്നി​​ൻ)
****
മ​​ല​​യാ​​ള​​ക്ക​​ര​​യി​​ൽ ഈ​​ശോ
മി​​ശി​​ഹാ​​യു​​ടെ തി​​രു​​നാ​​മം
നി​​ല നാ​​ട്ടി​​യ മ​​ഹി​​താ​​ത്മാ
വി​​ശു​​ദ്ധ തോ​​മ്മാ​​ശ്ലീ​​ഹാ
പ​​രി​​ശു​​ദ്ധ തോ​​മ്മാ ശ്ലീ​​ഹാ
(പൊ​​ന്നി​​ൻ)

ര​​ഞ്ജി​​ത് മ​​ട്ടാ​​ഞ്ചേ​​രി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.