ചാത്തന്നൂരിൽ ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട് ഒ​രു കു​ടും​ബ​ത്തി​ലെ മൂന്നു പേ​ർ മ​രി​ച്ചു
ചാത്തന്നൂരിൽ ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട്  ഒ​രു കു​ടും​ബ​ത്തി​ലെ മൂന്നു പേ​ർ മ​രി​ച്ചു
Saturday, March 17, 2018 2:06 AM IST
ചാ​​​ത്ത​​​ന്നൂ​​​ർ:സ്കൂ​​​ട്ട​​​ർ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റി​​​ന​​​ടി​​​യി​​​ൽ​​​പ്പെ​​​ട്ട് ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​ലെ മൂ​​​ന്നു പേ​​​ർ മ​​​രി​​​ച്ചു. ചാ​​​ത്ത​​​ന്നൂ​​​ർ താ​​​ഴം കൊ​​​ല്ല​​​ന്‍റ​​​ഴി​​​കം വീ​​​ട്ടി​​​ൽ ഷി​​​ബു ശി​​​വാ​​​ന​​​ന്ദ​​​ൻ (40), ഭാ​​​ര്യ സി​​​ജി (35), മ​​​ക​​​ൻ ആ​​​ദി​​​ത്യ​​​ൻ (അ​​​ന​​​ന്തുു -11) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്. കൂ​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന ഇ​​​ള​​​യ​​​മ​​​ക​​​ൻ ആ​​​ദി​​​ഷ് (ആ​​​റ്) അ​​​ത്‌ഭു​​​ത​​​ക​​​ര​​​മാ​​​യി ര​​​ക്ഷ​​​പ്പെ​​​ട്ടു.
ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.15 ന് ​​ദേ​​ശീ​​യ​​പാ​​ത​​യി​​ൽ ചാ​​​ത്ത​​​ന്നൂ​​​ർ തി​​​രു​​​മു​​​ക്ക് പെ​​​ട്രോ​​​ൾ പ​​​മ്പി​​​നു സ​​​മീ​​​പ​​​ത്താ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ചാ​​​ത്ത​​​ന്നൂ​​​രി​​​ൽ നി​​​ന്ന് ആ​​​ദി​​​ച്ച​​​ന​​​ല്ലൂ​​​രി​​​ലെ സ​​​ഹോ​​​ദ​​​രി​​​യു​​​ടെ വീ​​​ട്ടി​​​ലേ​​​യ്ക്കു സ്കൂ​​​ട്ട​​​റി​​​ൽ പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു ഷി​​​ബു​​​വും കു​​​ടും​​​ബ​​​വും.
തി​​​രു​​​മു​​​ക്ക് പെ​​​ട്രോ​​​ൾ പ​​​മ്പി​​​നു സ​​​മീ​​​പം മു​​​ന്നി​​​ൽ പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന വാ​​​ഹ​​​ന​​​ത്തി​​​ൽ ത​​​ട്ടി​​​യ സ്കൂ​​​ട്ട​​​ർ റോ‌​​​ഡി​​​ലേ​​​ക്കു മ​​​റി​​​ഞ്ഞ​​പ്പോ​​ൾ ഷി​​​ബു​​​വും ഭാ​​​ര്യ സി​​​ജി​​​യും മ​​​ക​​​ൻ ആ​​​ദി​​​ത്യ​​​നും റോ​​ഡി​​ലേ​​​ക്കു തെ​​​റി​​​ച്ചു​​വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​തി​​​നി​​​ടെ എ​​​തി​​​ർ​​​വ​​​ശ​​​ത്തു നി​​​ന്നു അ​​മി​​ത​​വേ​​ഗ​​ത്തി​​ൽ മ​​​റ്റൊ​​​രു വാ​​​ഹ​​​ന​​​ത്തെ മ​​​റി​​​ക​​​ട​​​ന്നെ​​​ത്തി​​​യ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ് ബ​​​സ് മൂ​​​വ​​​രു​​​ടെ​​​യും തല യിലൂടെ ക​​​യ​​​റിയി​​​റ​​​ങ്ങി.


റോ​​​ഡ​​​രി​​​കി​​​ലേ​​​ക്കു തെ​​​റി​​​ച്ചു വീ​​​ണ ആ​​​ദി​​​ഷ് നി​​​സാ​​​ര പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ ര​​​ക്ഷ​​​പ്പെ​​ട്ടു.
ചാ​​​ത്ത​​​ന്നൂ​​​ർ ഗ​​​വ.​​​ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ലെ ആ​​​റാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​ണു മ​​​രി​​​ച്ച ആ​​​ദി​​​ത്യ​​​ൻ. ചാ​​​ത്ത​​​ന്നൂ​​​ർ ഗ​​​വ എ​​​ൽ.​​​പി സ്കൂ​​​ളി​​​ലെ മൂ​​​ന്നാം​​​ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​ണ് ആ​​​ദി​​​ഷ്. സൗ​​​ദി​​​യി​​​ൽ ജോ​​​ലി​​​ക്കാരനായ ഷി​​​ബു ഇ​​​ന്ന​​​ലെ രാ​​​വി​​​ലെയാണു നാ​​​ട്ടി​​​ലെ​​​ത്തി​​​യ​​​ത്. പ​​​രേ​​​ത​​​നാ​​​യ ശി​​​വ​​​ാന​​​ന്ദ​​​​​​നാ​​​ണ് ഷി​​​ബു​​​വി​​​ന്‍റെ പി​​​താ​​​വ്. അ​​മ്മ: ഡാ​​​ളി. വി​​​മ​​​ല​​​നാ​​​ണ് സി​​​ജി​​​യു​​​ടെ പി​​​താ​​​വ്. അ​​മ്മ അ​​​മ്മി​​​ണി. വി​​​ദേ​​​ശ​​​ത്തുള്ള ഇ​​​വ​​​ർ ഇ​​​ന്നു നാ​​​ട്ടി​​​ൽ എ​​​ത്തി​​​യ ശേ​​​ഷം മൃ​​​ത​​​ദേ​​​ഹ​​ങ്ങ​​ൾ സം​​​സ്ക​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.