ജേ​ക്ക​ബ് തോ​മ​സി​നു വീ​​ണ്ടും സ​സ്പെ​ൻ​ഷ​ൻ
ജേ​ക്ക​ബ് തോ​മ​സി​നു വീ​​ണ്ടും സ​സ്പെ​ൻ​ഷ​ൻ
Thursday, April 19, 2018 1:27 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡി​​​ജി​​​പി ജേ​​​ക്ക​​​ബ് തോ​​​മ​​​സി​​​ന് വീ​​​ണ്ടും സ​​​സ്പെ​​​ൻ​​​ഷ​​​ൻ. സ​​​ർ​​​വീ​​​സി​​​ലി​​​രി​​​ക്കു​​​മ്പോ​​​ൾ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ പു​​​സ്ത​​​ക​​​മെ​​​ഴു​​​തി​​​യ​​​തി​​​നാ​​​ണ് നി​​​ല​​​വി​​​ൽ സ​​​സ്പെ​​​ൻ​​​ഷ​​​നി​​​ലു​​​ള്ള ജേ​​​ക്ക​​​ബ് തോ​​​മ​​​സി​​​നെ വീ​​​ണ്ടും സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ പ്ര​​​കാ​​​രം ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ണ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം വൈ​​​കു​​​ന്നേ​​​രം സ​​​സ്പെ​​​ൻ​​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്. ഓ​​​ഖി വി​​​ഷ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ വി​​​മ​​​ർ​​​ശ​​​നം ഉ​​​ന്ന​​​യി​​​ച്ച​​​തി​​​ന് ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​ർ 20 ന് ​​​സ​​​ർ​​​ക്കാ​​​ർ ജേ​​​ക്ക​​​ബ് തോ​​​മ​​​സി​​​നെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തി​​​രു​​​ന്നു.

ര​​​ണ്ടു പു​​​സ്ത​​​ക​​​ങ്ങ​​​ളാ​​​ണു ജേ​​​ക്ക​​​ബ് തോ​​​മ​​​സ് സ​​​ർ​​​ക്കാ​​​ർ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ എ​​​ഴു​​​തി​​​യ​​​ത്. "സ്രാ​​​വു​​​ക​​​ൾ​​​ക്കൊ​​​പ്പം നീ​​​ന്തു​​​ന്പോ​​​ൾ’ എ​​​ന്ന ആ​​​ദ്യ​​​പു​​​സ്ത​​​ക​​​ത്തി​​​ലും "കാ​​​ര്യ​​​വും കാ​​​ര​​​ണ​​​വും’ എ​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ പു​​​സ്ത​​​ക​​​ത്തി​​​ലും ച​​​ട്ട​​​വി​​​രു​​​ദ്ധ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ള്ള​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി​​​രി​​​ക്കെ പ​​​രി​​​ഗ​​​ണി​​​ച്ച കേ​​​സു​​​ക​​​ളെക്കു​​​റി​​​ച്ചും സ​​​ർ​​​ക്കാ​​​ർന​​​യ​​​ങ്ങ​​​ളെ വി​​​മ​​​ർ​​​ശി​​​ച്ചു​​​മു​​​ള്ള പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ പു​​​സ്ത​​​ക​​​ങ്ങ​​​ളി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.


ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മാ​​​ണു ച​​​ട്ട​​​ലം​​​ഘ​​​നം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. വി​​​ഷ​​​യ​​​ത്തി​​​ൽ വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി അ​​​ധ്യ​​​ക്ഷ​​​നാ​​​യ അ​​​ന്വേ​​​ഷ​​​ണ സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​രോ​​​ഗ്യ അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി രാ​​​ജീ​​​വ് സ​​​ദാ​​​ന​​​ന്ദ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഉ​​​ന്ന​​​ത​​​ത​​​ല അ​​​ന്വേ​​​ഷ​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​​കയാ​​​ണ് ഈ ​​​അ​​​ന്വേ​​​ഷ​​​ണ സ​​​മി​​​തി​​​ക്ക് മു​​​ന്നി​​​ൽ ഹാ​​​ജ​​​രാ​​​യി ജേ​​​ക്ക​​​ബ് തോ​​​മ​​​സ് വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ൽ​​​കി​​​യി​​​രു​​​ന്നി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.