മെ​​ഡി​​ക്ക​​ൽ , അ​​നു​​ബ​​ന്ധ കോ​​ഴ്സു​​ക​​ളി​​ൽ പ്ര​​വേ​​ശ​​നം നേ​​ടു​​ന്ന​​തി​​നു​​ള്ള സ​​മ​​യം നീ​ട്ടി
Saturday, August 18, 2018 12:14 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തെ മ​​ഴ​​ക്കെ​​ടു​​തി മൂ​​ല​​മു​​ണ്ടാ​​യി​​രി​​ക്കു​​ന്ന പ്ര​​ത്യേ​​ക സാ​​ഹ​​ച​​ര്യം പ​​രി​​ഗ​​ണി​​ച്ച് മെ​​ഡി​​ക്ക​​ൽ & അ​​നു​​ബ​​ന്ധ കോ​​ഴ്സു​​ക​​ളി​​ലേ​​യ്ക്കു​​ള്ള ര​​ണ്ടാം ഘ​​ട്ട അ​​ലോ​​ട്ട്മെ​​ന്‍റി​​നെ തു​​ട​​ർ​​ന്ന് കോ​​ള​​ജു​​ക​​ളി​​ൽ പ്ര​​വേ​​ശ​​നം നേ​​ടു​​ന്ന​​തി​​നു​​ള്ള സ​​മ​​യം ദീ​​ർ​​ഘി​​പ്പി​​ച്ചു. എം​​ബി​​ബി​​എ​​സ്/ ബി​​ഡി​​എ​​സ് കോ​​ഴ്സു​​ക​​ളി​​ൽ അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​ത​​ത് കോ​​ള​​ജു​​ക​​ളി​​ൽ പ്ര​​വേ​​ശ​​നം നേ​​ടു​​ന്ന​​തി​​നു​​ള്ള സ​​മ​​യം 23 ന് ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചു വ​​രെ​​യാ​​യി ദീ​​ർ​​ഘി​​പ്പി​​ച്ചു.

23 ന് ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചു​​മ​​ണി​​ക്കു​​ശേ​​ഷം എം​​ബി​​ബി​​എ​​സ്/​​ബി​​ഡി​​എ​​സ് കോ​​ഴ്സു​​ക​​ളി​​ൽ നി​​ല​​നി​​ൽ​​ക്കു​​ന്ന ഒ​​ഴി​​വു​​ള്ള സീ​​റ്റു​​ക​​ൾ നി​​ക​​ത്തു​​ന്ന​​തി​​നാ​​യു​​ള്ള മോ​​പ്പ്-​​അ​​പ്പ് കൗ​​ണ്‍​സ​​ലിം​​ഗ് 28ന് ​​തി​​രു​​വ​​ന​​ന്ത​​പു​​രം ഗ​​വ​​ണ്‍​മെ​​ന്‍റ് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് കാ​​ന്പ​​സി​​ലു​​ള്ള ഓ​​ൾ​​ഡ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ത്തും. 23 മു​​ത​​ൽ പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷാ ക​​മ്മീ​​ഷ​​ണ​​റു​​ടെ വെ​​ബ്സൈ​​റ്റി​​ൽ നി​​ന്നും മോ​​പ്പ് -അ​​പ്പ് കൗ​​ണ്‍​സ​​ലിം​​ഗ് സ്ലി​​പ്പ് ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്യാ​​വു​​ന്ന​​താ​​ണ്. ഓ​​ൾ ഇ​​ന്ത്യാ ക്വോ​​ട്ട​​യി​​ൽ പ്ര​​വേ​​ശ​​നം നേ​​ടി​​യ​​വ​​ർ​​ക്ക് മോ​​പ്പ്-​​അ​​പ്പ് കൗ​​ണ്‍​സ​​ലിം​​ഗി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ അ​​ർ​​ഹ​​ത​​യി​​ല്ല.


മെ​​ഡി​​ക്ക​​ൽ ആൻഡ് അ​​നു​​ബ​​ന്ധ കോ​​ഴ്സു​​ക​​ളി​​ലെ ര​​ണ്ടാം​​ഘ​​ട്ട അ​​ലോ​​ട്ട്മെ​​ന്‍റി​​ൽ എം​​ബി​​ബി​​എ​​സ്/​​ബി​​ഡി​​എ​​സ് ഒ​​ഴി​​കെ​​യു​​ള്ള മ​​റ്റ് മെ​​ഡി​​ക്ക​​ൽ ആൻഡ് അ​​നു​​ബ​​ന്ധ കോ​​ഴ്സു​​ക​​ളി​​ൽ അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് അ​​ത​​ത് കോ​​ഴ്സു​​ക​​ളി​​ൽ/​​കോ​​ള​​ജു​​ക​​ളി​​ൽ പ്ര​​വേ​​ശ​​നം നേ​​ടു​​ന്ന​​തി​​നു​​ള്ള സ​​മ​​യം 30 ന് ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചു വ​​രെ​​യാ​​യി ദീ​​ർ​​ഘി​​പ്പി​​ച്ചി​​ട്ടു​​ണ്ട്.

എം​​ബി​​ബി​​എ​​സ്/​​ബി​​ഡി​​എ​​സ് കോ​​ഴ്സു​​ക​​ളി​​ൽ ഒ​​ഴി​​വു​​ള്ള സീ​​റ്റു​​ക​​ൾ നി​​ക​​ത്തു​​ന്ന​​തി​​നു​​ള്ള മോ​​പ്പ്-​​അ​​പ്പ് കൗ​​ണ്‍​സ​​ലിം​​ഗ് സം​​ബ​​ന്ധി​​ച്ച മാ​​ർ​​ഗ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന വി​​ശ​​ദ​​മാ​​യ വി​​ജ്ഞാ​​പ​​നം വെ​​ബ്സൈ​​റ്റി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. ഹെ​​ൽ​​പ്‌ലൈൻ ന​​ന്പ​​ർ: 0471 2332123 2339101, 2339102, 2339103, 2339104.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.