മുല്ലപ്പെരിയാർ ജലനിരപ്പ് 140 അടിയിൽ തന്നെ; ഇടുക്കിയിൽ കുറയുന്നു
മുല്ലപ്പെരിയാർ ജലനിരപ്പ് 140 അടിയിൽ തന്നെ; ഇടുക്കിയിൽ കുറയുന്നു
Tuesday, August 21, 2018 1:11 AM IST
തൊ​ടു​പു​ഴ: മ​ഴ​മാ​റി മാ​നം തെ​ളി​ഞ്ഞി​ട്ടും മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്കി​ൽ കു​റ​വി​ല്ല. അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ക​ഴി​ഞ്ഞ 36 മ​ണി​ക്കൂ​റാ​യി 140 അ​ടി​യി​ൽ തു​ട​രു​ക​യാ​ണ്.

2880 ക്യു​സെ​ക്സ് (സെ​ക്ക​ന്‍റി​ൽ 8,15,553 ലി​റ്റ​ർ) വെ​ള്ളം മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്നു​ണ്ട്. സെ​ക്ക​ന്‍റി​ൽ 2207 ക്യു​ബി​ക് അ​ടി വെ​ള്ള​മാ​ണ് അ​ണ​ക്കെ​ട്ടി​ൽ​നി​ന്നു തു​റ​ന്നു​വി​ട്ടി​രി​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട് കൊ​ണ്ടു​പോ​കു​ന്ന​തും ഇ​ടു​ക്കി​യി​ലേ​ക്ക് ഒ​ഴു​കു​ന്ന​തും ഉ​ൾ​പ്പെ​ടെ​യാ​ണി​ത്.

അ​തേ​സ​മ​യം, ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് കു​റ​യു​ന്നു. ഇ​ന്ന​ലെ വൈ​കി​ട്ട് ആ​റി​ന് 2401.2 അ​ടി​യാ​ണ് ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്. ഇ​ടു​ക്കി​യി​ൽ​നി​ന്ന് ഒ​ഴു​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് വീ​ണ്ടും കു​റ​ച്ചി​ട്ടു​ണ്ട്. 400 ക്യു​മെ​ക്സ് (സെ​ക്ക​ന്‍റി​ൽ 4,00,000 ലി​റ്റ​ർ) വെ​ള്ള​മാ​ണ് ഇ​പ്പോ​ൾ പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഇ​ത് 1500 ക്യു​മെ​ക്സ് വ​രെ ഉ​യ​ർ​ത്തി​യി​രു​ന്നു. ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ന്‍റെ ര​ണ്ട് മൂ​ന്ന് നാ​ല് ഷ​ട്ട​റു​ക​ൾ 1.9 മീ​റ്റ​ർ വീ​ത​മാ​ണ് ഉ​യ​ർ​ത്തി​വ​ച്ചി​രി​ക്കു​ന്ന​ത്. ഒ​ന്നും അ​ഞ്ചും ഷ​ട്ട​റു​ക​ൾ താ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. 3.02 സെ​ന്‍റി​മീ​റ്റ​ർ മ​ഴ ഇ​ന്ന​ലെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്തു രേ​ഖ​പ്പെ​ടു​ത്തി.


സെ​ക്ക​ൻ​ഡി​ൽ 425 ക്യു​മെ​ക്സ് വെ​ള്ളം ഇ​പ്പോ​ൾ അ​ണ​ക്കെ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്നു. 116 ക്യു​മെ​ക്സ് വെ​ള്ള​മാ​ണ് വൈ​ദ്യു​തി ഉ​ത്പ്പാ​ദ​ന​ത്തി​നാ​യി മൂ​ല​മ​റ്റം പ​വ​ർ ഹൗ​സി​ലേ​ക്ക് എ​ടു​ക്കു​ന്ന​ത്. 14.996 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​യി​രു​ന്നു മൂ​ല​മ​റ്റ​ത്തെ ഇ​ന്ന​ല​ത്തെ ഉ​ത്പാ​ദ​നം. ശേ​ഷി​യു​ടെ 99 ശ​ത​മാ​നം വെ​ള്ളം ഇ​പ്പോ​ൾ ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലു​ണ്ട്. 168.2 മീ​റ്റ​റാ​ണ് ഇ​ട​മ​ല​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്. പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി 169 മീ​റ്റ​റാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.