രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ പ​ത്രി​ക ത​ള്ള​ണ​മെ​ന്നു ഹ​ര്‍​ജി
രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ പ​ത്രി​ക  ത​ള്ള​ണ​മെ​ന്നു  ഹ​ര്‍​ജി
Tuesday, April 23, 2024 2:36 AM IST
കൊ​​​​ച്ചി: തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ലോ​​​​ക്‌​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ എ​​​​ന്‍​ഡി​​​​എ സ്ഥാ​​​​നാ​​​​ര്‍​ഥി രാ​​​​ജീ​​​​വ് ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​റി​​​​ന്‍റെ നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​​ത്രി​​​​ക ത​​​​ള്ള​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍ ഹ​​​​ര്‍​ജി.

പ​​​​ത്രി​​​​ക​​​​യോ​​​​ടൊ​​​​പ്പം ന​​​​ല്‍​കി​​​​യ സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​ത്തി​​​​ല്‍ സ്വ​​​​ത്തു​​​വി​​​​വ​​​​രം മ​​​​റ​​​​ച്ചു​​​വ​​​​ച്ചെ​​​ന്നും പ​​​​രാ​​​​തി ന​​​​ല്‍​കി​​​​യി​​​​ട്ടും വ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി യാ​​​​തൊ​​​​രു ന​​​​ട​​​​പ​​​​ടി​​​​യും സ്വീ​​​​ക​​​​രി​​​​ക്കാ​​​​തെ പ​​​​ത്രി​​​​ക സ്വീ​​​​ക​​​​രി​​​​ച്ചു​​​വെ​​​ന്നും ഇ​​​​ത് നി​​​​യമ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​ണെ​​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണു ഹ​​​​ര്‍​ജി.


കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​വ് ആ​​​​വ​​​​ണി ബെ​​​​ന്‍​സ​​​​ല്‍, ബം​​​​ഗ​​​​ളൂ​​​​രു സ്വ​​​​ദേ​​​​ശി ര​​​​ഞ്ജി​​​​ത് തോ​​​​മ​​​​സ് എ​​​​ന്നി​​​​വ​​​​രാ​​​​ണു ഹ​​​​ര്‍​ജി ന​​​​ല്‍​കി​​​​യ​​​​ത്. വീ​​​​ടി​​​​ന്‍റെ​​​​യും കാ​​​​റി​​​​ന്‍റെ​​​​യും വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ മ​​​​റ​​​​ച്ചു​​​വ​​​​ച്ചെ​​​ന്നും ഷെ​​​​യ​​​​റു​​​​ക​​​​ളു​​​​ടെ വി​​​​ല കു​​​​റ​​​​ച്ചു​​​കാ​​​​ണി​​​​ച്ചെ​​​​ന്നും ഹ​​​​ര്‍​ജി​​​​യി​​​​ല്‍ ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു. ഹ​​​​ര്‍​ജി ഇ​​​​ന്ന് കോ​​​​ട​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ച്ചേ​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.