ഷാഫി പറന്പിലിന് കെ.കെ. ശൈലജയുടെ വക്കീൽ നോട്ടീസ്
ഷാഫി പറന്പിലിന് കെ.കെ. ശൈലജയുടെ വക്കീൽ നോട്ടീസ്
Wednesday, April 24, 2024 1:22 AM IST
കോ​​ഴി​​ക്കോ​​ട്: വ​​ട​​ക​​ര മ​​ണ്ഡ​​ല​​ത്തി​​ൽ സൈ​​ബ​​ർ അ​​ധി​​ക്ഷേ​​പ വി​​വാ​​ദം കൊ​​ഴു​​ക്കു​​ന്നു. മോ​​ർ​​ഫ് ചെ​​യ്ത അ​​ശ്ലീ​​ല വീ​​ഡി​​യോ പ്ര​​ച​​രി​​പ്പി​​ച്ചു​​വെ​​ന്ന ആ​​രോ​​പ​​ണ​​ത്തി​​നെ​​തി​​രേ വ​​ട​​ക​​ര​​യി​​ലെ എ​​ൽ​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി കെ.​​കെ. ശൈ​​ല​​ജ​​യ്ക്ക് യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി ഷാ​​ഫി പ​​റ​​ന്പി​​ൽ വ​​ക്കീ​​ൽ നോ​​ട്ടീ​​സ് അ​​യ​​ച്ച​​തി​​നി​​ടെ ഈ ​​വി​​ഷ​​യ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് കെ.​​കെ. ശൈ​​ല​​ജ ഷാ​​ഫി​​ക്കു തി​​രി​​ച്ചും വ​​ക്കീ​​ൽ നോ​​ട്ടീ​​സ് അ​​യ​​ച്ചു.

യു​​ഡി​​എ​​ഫ് പ്ര​​വ​​ർ​​ത്ത​​ക​​ർ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ ത​​നി​​ക്കെ​​തി​​രേ പ്ര​​ച​​രി​​പ്പി​​ക്കു​​ന്ന വ്യാ​​ജ വീ​​ഡി​​യോ​​ക​​ളും മോ​​ർ​​ഫ് ചെ​​യ്ത ചി​​ത്ര​​ങ്ങ​​ളും അ​​ശ്ലീ​​ല ക​​മ​​ന്‍റു​​ക​​ളും പി​​ൻ​​വ​​ലി​​ച്ച് ഷാ​​ഫി മാ​​പ്പു പ​​റ​​യ​​ണ​​മെ​​ന്നാ​​ണു വ​​ക്കീ​​ൽ​​നോ​​ട്ടീ​​സി​​ലെ ആ​​വ​​ശ്യം. പി​​ൻ​​വ​​ലി​​ക്കാ​​ൻ ത​​യാ​​റാ​​യി​​ല്ലെ​​ങ്കി​​ൽ നി​​യ​​മ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നും നോ​​ട്ടീ​​സി​​ൽ മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കു​​ന്നു.

മ​​ത​​പ​​ണ്ഡി​​ത​​ൻ എ.​​പി. അ​​ബൂ​​ബ​​ക്ക​​ർ മു​​സ്‌​​ല്യാ​​രു​​ടെ വ്യാ​​ജ ലെ​​റ്റ​​ർ​​പാ​​ഡ് ഉ​​പ​​യോ​​ഗി​​ച്ച് പ​​രാ​​തി​​ക്കാ​​രി​​യെ സ​​മൂ​​ഹ​​മ​​ധ്യ​​ത്തി​​ൽ അ​​പ​​മാ​​നി​​ക്കും​​ വി​​ധം ‘ബോം​​ബ​​മ്മ’ എ​​ന്നു പ​​രാ​​മ​​ർ​​ശി​​ച്ച് പ്ര​​ചാ​​ര​​ണം ന​​ട​​ത്തി​​യ​​തും ഒ​​രു ഓ​​ണ്‍ലൈ​​ൻ മാ​​ധ്യ​​മ​​ത്തി​​ന്‍റെ പേ​​രി​​ൽ കെ.​​കെ. ശൈ​​ല​​ജ​​യെ ലൗ ​​ജി​​ഹാ​​ദ് വാ​​ദി​​ക്കാ​​രി​​യാ​​യി ചി​​ത്രീ​​ക​​രി​​ച്ചു​​വെ​​ന്നും വ​​ക്കീ​​ൽ നോ​​ട്ടീ​​സി​​ൽ ആ​​രോ​​പി​​ക്കു​​ന്നു.

ലൈം​​ഗി​​ക ചു​​വ​​യു​​ള്ള പ​​രാ​​മ​​ർ​​ശ​​വും​​മോ​​ർ​​ഫ് ചെ​​യ്ത ഫോ​​ട്ടോ​​ക​​ളും​​പ്ര​​ച​​രി​​പ്പി​​ക്കു​​ന്ന യു​​ഡി​​എ​​ഫ് പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്ക് ഷാ​​ഫി പ​​റ​​ന്പി​​ൽ ഒ​​ത്താ​​ശ ചെ​​യ്യു​​ക​​യാ​​ണെ​​ന്നും നോ​​ട്ടീ​​സി​​ൽ പ​​റ​​യു​​ന്നു.

അ​​തി​​നി​​ടെ, ഷാ​​ഫി പ​​റ​​ന്പി​​ൽ ത​​നി​​ക്ക് അ​​യ​​ച്ചു​​വെ​​ന്നു പ​​റ​​യു​​ന്ന വ​​ക്കീ​​ൽ നോ​​ട്ടീ​​സ് ഇ​​തു​​വ​​രെ കി​​ട്ടി​​യി​​ല്ലെ​​ന്ന് കെ.​​കെ. ശൈ​​ല​​ജ പ്ര​​തി​​ക​​രി​​ച്ചു.


കെ.​​കെ. ശൈ​​ല​​ജ 24 മ​​ണി​​ക്കൂ​​റി​​ന​​കം വാ​​ർ​​ത്താ​​സ​​മ്മേ​​ള​​നം വി​​ളി​​ച്ച് മാ​​പ്പു പ​​റ​​ഞ്ഞി​​ല്ലെ​​ങ്കി​​ൽ നി​​യ​​മ​​ന​​ട​​പ​​ടി​​യി​​ലേ​​ക്ക് ക​​ട​​ക്കു​​മെ​​ന്നാ​​ണ് ഷാ​​ഫി പ​​റ​​ന്പി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്. “ഷാ​​ഫി നി​​യ​​മ ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചോ​​ട്ടെ. എ​​ന്തെ​​ങ്കി​​ലും ഉ​​ണ്ടെ​​ങ്കി​​ല​​ല്ലേ നേ​​രി​​ടേ​​ണ്ട ആ​​വ​​ശ്യ​​മു​​ള്ളൂ. ഞാ​​ൻ നി​​യ​​മന​​ട​​പ​​ടി എ​​ടു​​ക്കു​​ന്ന​​തു കൊ​​ണ്ട് അ​​വ​​രും ചെ​​യ്യു​​ന്നു​​വെ​​ന്നേ ഉ​​ള്ളൂ

സൈ​​ബ​​ർ ആ​​ക്ര​​മ​​ണ വി​​ഷ​​യ​​ത്തി​​ൽ പ​​റ​​ഞ്ഞ​​തൊ​​ന്നും മാ​​റ്റി​​പ്പ​​റ​​ഞ്ഞി​​ട്ടി​​ല്ല. തെ​​ളി​​വ് കൊ​​ടു​​ക്കേ​​ണ്ടി​​ട​​ത്ത് കൊ​​ടു​​ക്കും. സൈ​​ബ​​ർ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ജ​​ന​​ത്തി​​നു പ്ര​​തി​​ഷേ​​ധ​​മു​​ണ്ട്. തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ വി​​ല കു​​റ​​ഞ്ഞ പ​​ണി​​യൊ​​ന്നും എ​​ടു​​ക്കേ​​ണ്ട കാ​​ര്യം എ​​നി​​ക്കി​​ല്ല. സോ​​ഷ്യ​​ൽ മീ​​ഡി​​യ ഇം​​പാ​​ക്റ്റ് യു​​ഡി​​എ​​ഫി​​ന് ബൂ​​മ​​റാ​​ങ്ങാ​​യി മാ​​റും’’- കെ.​​കെ.​​ശൈ​​ല​​ജ പ​​റ​​ഞ്ഞു.

സൈ​​ബ​​ർ പോ​​രാ​​ളി​​ക​​ളു​​ടെ അ​​ധി​​ക്ഷേ​​പ​​ത്തെ​​ക്കു​​റി​​ച്ച് കെ.​​കെ. ശൈ​​ല​​ജ ആ​​ദ്യം പ​​റ​​ഞ്ഞ കാ​​ര്യ​​ങ്ങ​​ൾ പ​​ർ​​വ​​തീ​​ക​​രി​​ച്ച് പി​​ന്നീ​​ട് സി​​പി​​എം നേ​​താ​​ക്ക​​ൾ ഷാ​​ഫി പ​​റ​​ന്പി​​ലി​​നെ​​തി​​രേ ഉ​​ന്ന​​യി​​ച്ച ആ​​രോ​​പ​​ണ​​ങ്ങ​​ൾ വ​​ൻ വി​​വാ​​ദ​​മാ​​യ​​തി​​നി​​ടെ മോ​​ർ​​ഫ് ചെ​​യ്ത ത​​ന്‍റെ അ​​ശ്ലീ​​ല വീ​​ഡി​​യോ ഇ​​റ​​ക്കി​​യെ​​ന്നു പ​​റ​​ഞ്ഞി​​ട്ടി​​ല്ലെ​​ന്നും ത​​ല വെ​​ട്ടി​​യൊ​​ട്ടി​​ച്ചു​​ള​​ള പോ​​സ്റ്റ​​ർ പ്ര​​ച​​രി​​പ്പി​​ക്കു​​ന്നു​​വെ​​ന്നാ​​ണ് പ​​റ​​ഞ്ഞ​​തെ​​ന്നും കെ.​​കെ. ശൈ​​ല​​ജ വെ​​ളി​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു.

ഇ​​തോ​​ടെ​​യാ​​ണ് ഷാ​​ഫി പ​​റ​​ന്പി​​ൽ കെ.​​കെ. ശൈ​​ല​​ജ​​യ്ക്കെ​​തി​​രേ നി​​യ​​മ ന​​ട​​പ​​ടി ആ​​രം​​ഭി​​ച്ച​​ത്. ഷാ​​ഫി​​യു​​ടെ വ​​ക്കീ​​ൽ നോ​​ട്ടീ​​സി​​നെ അ​​തേ നാ​​ണ​​യ​​ത്തി​​ൽ നേ​​രി​​ടാ​​നാ​​ണ് എ​​ൽ​​ഡി​​എ​​ഫി​​ന്‍റെ തീ​​രു​​മാ​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.