രജൗറിയിൽ പാക് ഷെല്ലാക്രമണം
Tuesday, October 18, 2016 12:20 PM IST
ജമ്മു: വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം രജൗറിയിലെ നിയന്ത്രണരേഖയ്ക്കു സമീപം ഇന്ത്യൻ പോസ്റ്റുകൾക്കു നേർക്കു ഷെല്ലാക്രമണം നടത്തി. രജൗറി ജില്ലയിലെ നൗഷേരയിലും പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചതായി ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സൈന്യം ശക്‌തമായി തിരിച്ചടിച്ചതായും അധികൃതർ വ്യക്‌തമാക്കി.

മിന്നലാക്രമണത്തിനുശേഷം 29 തവണ പാക്കിസ്‌ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതായി സൈനികവൃത്തങ്ങൾ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.