വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ഇന്നു കൊടിയേറും
വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ഇന്നു കൊടിയേറും
കോട്ടയം: ഭരണങ്ങാനത്തു വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ഇന്നു തുടക്കമാകും. വിശുദ്ധ അൽഫോൻസാ തീർഥാടന കേന്ദ്രത്തിൽ രാവിലെ 10.45ന് പാലാ ബിഷപ് മാർജോസഫ് കല്ലറങ്ങാട്ട് തിരുനാളിനു കൊടിയേറ്റും. തുടർന്ന് മാർ ജേക്കബ് മുരിക്കൻ വിശുദ്ധ കുർബാന അർപ്പിക്കും.

വൈകുന്നേരം 6.30ന് തീർഥാടന ദേവാലയവും ഫൊറാനാപള്ളിയും ചുറ്റി മെഴുകുതിരി പ്രദക്ഷിണം. എല്ലാദിവസവും രാവിലെ 6.30നും 8.30നും ഉച്ചകഴിഞ്ഞ് 2.30നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാന.

സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവരും വിവിധ രൂപതാധ്യക്ഷൻമാരും പ്രധാന തിരുനാൾ ദിനമായ 28 വരെ വിവിധ ദിവസങ്ങളിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. കരുണയുടെ വർഷാചരണത്തിന്റെ ഭാഗമായി 24 മണിക്കൂറും തീർഥാടന ദേവാലയം പ്രാർഥനയ്ക്കായി തുറന്നിരിക്കുകയാണ്. തിരുനാളാഘോഷങ്ങൾക്കായി തീർഥാടന കേന്ദ്രം ഒരുങ്ങി കഴിഞ്ഞു.


വൈദ്യുതി ദീപപ്രഭയിലാണ് ഭരണങ്ങാനം അൽഫോൻസാ തീർഥാടന കേന്ദ്രം.അൽഫോൻസാമ്മ വിശുദ്ധ ജീവിതം നയിച്ച എഫ്സിസി മഠവും സെന്റ് മേരീസ് ഫൊറോന പള്ളിയും വിശ്വാസികൾക്കു സന്ദർശിക്കാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.