തിരുവനന്തപുരത്തു വിശുദ്ധ അൽഫോൻസാ തീർഥാടനം നാളെ
തിരുവനന്തപുരത്തു വിശുദ്ധ അൽഫോൻസാ തീർഥാടനം നാളെ
തിരുവനന്തപുരം: തലസ്‌ഥാന നഗരിയിൽ എട്ടാമത് വിശുദ്ധ അൽഫോൻസാ തീർഥാടനം നാളെ നടക്കും. തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി തീർഥാടന ജനറൽ കൺവീനർ ഫാ. ടോം പുതുപ്പറമ്പിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.

നാളെ രാവിലെ 6.15 ന് പിഎംജി ലൂർദ് ഫൊറോനാ ദേവാലയത്തിൽ നിന്നു തീർഥാടനം ആരംഭിക്കും. തലസ്‌ഥാന നഗരിയിലെ എല്ലാ സീ റോ മലബാർ ദേവാലയങ്ങളിൽ നി ന്നുമുള്ള വൈദികരും സിസ്റ്റേഴ്സും വിശ്വാസികളും ഉൾപ്പെടെ ആയിരക്കണക്കിനു ആളുകൾ തീർഥാടനത്തിൽ പങ്കുചേരും. പിഎംജി ലൂർദ് ദേവാലയത്തിൽ തീർഥാടന ത്തിന് ആമുഖ സന്ദേശം ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ മോൺ. ഡോ. മാണി പുതിയിടം നടത്തും. 8.15ന് കരുണയുടെ വിശു ദ്ധകവാടം കടന്ന് തീർഥാടകർ വി ശുദ്ധ അൽഫോൻസാമ്മയുടെ സു കൃതജപങ്ങൾ ചൊല്ലി ഭക്‌തിനിർഭരമായി തീർഥാടന പദയാത്ര ആരംഭിക്കും. ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, വികാരി ജനറാൾ മോൺ. ഡോ. മാണി പുതിയിടം തുടങ്ങിയവർ തീർഥാടനത്തിന് നേതൃത്വം നല്കും.

പ്ലാമൂട്, പട്ടം, കേശവദാസപുരം, ഉള്ളൂർ വഴിയാണ് പോങ്ങുമൂട് വിശുദ്ധ അൽഫോൻസാ തീർഥാടന കേന്ദ്രത്തിൽ പദയാത്ര എത്തിച്ചേരുന്നത്. യാത്രയ്ക്കിടയിൽ പട്ടത്തു വെച്ച് സെന്റ് മേരീസ് കത്തീഡ്രലിൽ വികാരി റവ. ജയിംസ് പാറവിള കോർ എപ്പിസ്കോപ്പായുടെ നേതൃത്വത്തിൽ സ്വീകരണവും പ്രത്യേക പ്രാർഥനയും നടത്തും.


10.15ന് പൊങ്ങുംമൂട് വിശുദ്ധ അൽഫോൻസാ തീർഥാടനകേന്ദ്രത്തിൽ പദയാത്ര എത്തിച്ചേരും . ആ ർച്ച് ബിഷപ് മാർ ജോസഫ് പെരു ന്തോട്ടം അനുഗ്രഹ സന്ദേശം നല്കും. തുടർന്നു പ്രത്യേക പ്രാർഥന. നൊവേന പ്രാർഥനയ്ക്ക് തെക്കൻമേഖല യുവദീപ്തി എസ്എംവൈഎം ഡയറക്ടർ ഫാ. റോജൻ പുരയ്ക്കൽ നേതൃത്വം നല്കും. 11ന് നടക്കുന്ന വിശുദ്ധ കുർബാ നയ്ക്ക് ലൂർദ് ഫൊറോനാ പ്രോ–വികാരി ഫാ. ജോർജ് മാന്തുരുത്തിൽ മുഖ്യകാർമികത്വം വഹിക്കും. മോ ൺ. ഡോ. മാണി പുതിയിടം നേർച്ച ഭക്ഷണം ആശീർവദിക്കും.

തീർഥാടന വിവരങ്ങൾ വിശദീകരിക്കാനായി വിളിച്ച പത്രസമ്മേളനത്തിൽ ജനറൽ കോ– ഓർഡിനേറ്റർ ഇമ്മാനുവേൽ മൈക്കിൾ, മീഡി യാ കൺവീനർ ജേക്കബ് നിക്കോളാ സ് എന്നിവരും പങ്കെടുത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.