സഹനങ്ങൾ ദൈവസ്നേഹത്തിന്റെ അടയാളം: മാർ ജോസ് പുത്തൻവീട്ടിൽ
സഹനങ്ങൾ ദൈവസ്നേഹത്തിന്റെ അടയാളം: മാർ ജോസ് പുത്തൻവീട്ടിൽ
ഭരണങ്ങാനം: നിങ്ങൾ ആത്മാർഥമായി ദൈവത്തെ സ്നേഹിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ സഹന ത്തെ പുൽകണമെന്നാണ് വിശുദ്ധ അൽഫോൻസാമ്മ പഠിപ്പിക്കുന്നതെന്ന് എറണാകുളം–അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ. വിശുദ്ധ അൽഫോൻസമ്മയുടെ തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

സഹനങ്ങളെ എങ്ങനെ നോക്കിക്കാണണം എന്ന മാതൃകയാണ് അൽഫോൻസാമ്മ നൽകിയത്. അതു പുഞ്ചിരിയുടെ മുഖമായിരുന്നു. ദൈവസ്നേഹത്തിന്റെ അടയാളവുമായി കണ്ടവൾ അതിനെ ധൈര്യപൂർവം സ്വീകരിച്ചു. ദൈവത്തെ പ്രതി സഹിക്കുമ്പോഴാണ് രക്ഷ പ്രാപിക്കുന്നത്. നന്മ ചെയ്തിട്ട് കിട്ടിയ സമ്മാനമായിരുന്നു അൽഫോൻസാമ്മയ്ക്ക് സഹനം. അതു ദൈവത്തിന്റെ പദ്ധതിയാണ്. കൂടുതൽ സഹനങ്ങൾ തന്ന് ദൈവത്തെ സ്നേഹിക്കാൻ അവസരം നൽകണമേ എന്നാണ് അൽഫോൻസാമ്മ പ്രാർഥിച്ചത്. അതു നമ്മുടെ ജീവിതത്തിലും പ്രാവർത്തികമാക്കണം – മാർ ജോസ് പുത്തൻവീട്ടിൽ പറഞ്ഞു. ഫാ. മാത്യു വെണ്ണായിപ്പള്ളി, ഫാ. കുര്യാക്കോസ് വട്ടമുകളേൽ എന്നിവർ സഹകാർമികത്വം വഹിച്ചു.


ഇന്നു രാവിലെ 11 ന് ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.