വി​സ്ഡം മ​ദ്റ​സ പൊ​തു​പ​രീ​ക്ഷ; അ​ൽ​മ​നാ​ർ മ​ദ്റ​സ ഖ​ത്ത​റി​ലെ പ​രീ​ക്ഷാ​കേ​ന്ദ്രം
Wednesday, May 22, 2024 11:04 AM IST
ദോ​ഹ: വി​സ്ഡം എ​ഡ്യൂ​ക്കേ​ഷ​ൻ വിം​ഗ് വി​വി​ധ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലാ​യി ന​ട​ത്തു​ന്ന മ​ദ്റ​സ ബോ​ർ​ഡ് എ​ക്സാ​മി​ന്‍റെ ഭാ​ഗ​മാ​യി വെ​ള്ളി​യാ​ഴ്ച തു​ട​ക്ക​മാ​വു​ന്ന പൊ​ത പ​രീ​ക്ഷ​യ്ക്ക്‌ ഖ​ത്ത​റി​ലെ സ​ല​ത ജ​ദീ​ദി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ൽ​മ​നാ​ർ മ​ദ്റ​സ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി​രി​ക്കു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൾ മു​ജീ​ബ് റ​ഹ്മാ​ൻ മി​ശ്കാ​ത്തി അ​റി​യി​ച്ചു.

ജി​സി​സി രാ​ജ്യ​ങ്ങ​ളി​ലു​ട​നീ​ളം വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​ട്ടാ​ണ് വി​സ്ഡം എ​ഡ്യൂ​ക്കേ​ഷ​ൻ ബോ​ർ​ഡി​ന് കീ​ഴി​ൽ അ​ഞ്ച്, എ​ട്ട് എ​ന്നീ ക്ലാ​സു​ക​ളി​ലെ പൊ​തു​പ​രീ​ക്ഷ ന​ട​ക്കു​ന്ന​ത്. പ​രീ​ക്ഷ​യ്ക്കു​വേ​ണ്ടി​യു​ള്ള മു​ഴു​വ​ൻ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു

2024-25 അ​ധ്യാ​യ​ന വ​ർ​ഷ​ത്തെ​ക്കു​ള്ള അ​ൽ​മ​നാ​ർ മ​ദ്റ​സ അ​ഡ്മി​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 600 044 86,555 597 56.