അ​ബു​ദാ​ബി​യി​ൽ സി​നി​മ വ​ർ​ക്ക്ഷോ​പ്പ് ഒ​രു​ക്കു​ന്നു
Wednesday, May 22, 2024 3:07 PM IST
അ​നി​ൽ സി. ​ഇ​ടി​ക്കു​ള
അ​ബു​ദാ​ബി: സി​നി​മ​യു​ടെ ലോ​ക​ത്തേ​ക്ക് ക​ട​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന യു​എ​ഇ​യി​ലെ മ​ല​യാ​ളി​ക​ൾ​ക്കാ​യി സ്വാ​തി ക്രീ​യേ​ഷ​ൻ​സ് അ​ബു​ദാ​ബി മ​ല​യാ​ളീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ഭി​ന​യ​യ​ത്തി​നും സം​വി​ധാ​ന​ത്തി​നുമാ​യി വ​ർ​ക്ക്‌​ഷോ​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.

ജൂ​ൺ 26നു ​രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴ് വ​രെ​യു​ള്ള വ​ർ​ക്ക്‌​ഷോ​പ്പ് അ​ബു​ദാ​ബി ഇ​ന്ത്യ സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കും. 25 വ​ർ​ഷ​ങ്ങ​ളാ​യി മ​ല​യാ​ള സി​നി​മാ രം​ഗ​ത്ത് വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ ഗി​രീ​ഷ് ദാ​മോ​ദ​റാ​ണ് വ​ർ​ക്ക്ഷോ​പ്പ് ന​യി​ക്കു​ന്ന​ത്.

ഫോ​ട്ടോ​ഗ്രാ​ഫി ഡ​യ​റ​ക്‌​ട​ർ അ​ഖി​ലേ​ഷ് ച​ന്ദ്ര​നും പ​ങ്കെ​ടു​ക്കും. വ​ർ​ക്ക്‌​ഷോ​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന ന​ല്ല അ​ഭി​നേ​താ​ക്ക​ൾ​ക്ക് ഗി​രീ​ഷ് ദാ​മോ​ദ​റി​ന്‍റെ അ​ടു​ത്ത ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​വാ​നു​ള്ള അ​വ​സ​ര​മു​ണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: +971 50 534 2189, +971 56 520 4000 എ​ന്നീ ന​മ്പ​റു​ക​ളി​ൽ വാ​ട്സ്ആ​പ് ചെ​യ്യു​ക.