ഫരീദാബാദ് ഡൽഹി രൂപതയിൽ പ്രാർഥന ഉപവാസയജ്ഞം 23 ന്
ന്യൂഡൽഹി: സീറോ മലബാർ സഭയുടെ എറണാകുളം - അങ്കമാലി അതിരൂപതയിൽ ഐക്യവും സമാധാനവും വീണ്ടെടുക്കുന്നതിനും കൂടുതൽ കൂട്ടായ്മയിൽ വളരുന്നതിനുമായി മാർച്ച് 23 നു (വെള്ളി) ഫരീദാബാദ് -ഡൽഹി രൂപതയിൽ ഉപവാസ പ്രാർഥന യജ്ഞത്തിന് രൂപതാധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര ആഹ്വാനം ചെയ്തു.

അന്നേദിവസം രൂപതയിലെ എല്ലാ ഇടകവകകളിലും സന്യാസ ഭവനങ്ങളിലും കുടുംബങ്ങളിലും ഉപവാസ പ്രാർഥന ദിനമായി ആചരിക്കുവാനും ഒരു മണിക്കൂർ പരിശുദ്ധ കുർബാനയുടെ ആരാധന, കുരിശിന്‍റെ വഴി തുടങ്ങിയ ശുശ്രൂഷകളും നടത്തി മേജർ ആർച്ച്ബിഷപ്പിനും അതിരൂപതയ്ക്കും സീറോ മലബാർ സഭയ്ക്കു മുഴുവാനായും പ്രാർഥിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്